വയോധികൻ വീടിനരികിലെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ

ആറാട്ടുപുഴ: വയോധികനെ വീടിനു സമീപത്തെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ ചേപ്പാട് പഞ്ചായത്ത് അഞ്ചാം വാർഡിൽ മുട്ടം പറത്തറയിൽ ദിവാകരനെയാണ് (68) ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ വീടിന് മുൻവശത്തുള്ള വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

വീട്ടിലേക്ക് വരുന്ന വഴി വെള്ളക്കെട്ടിൽ വീണതാണെന്ന് കരുതുന്നതായി ബന്ധുക്കൾ പറഞ്ഞു. കുട വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നതുകണ്ട് സമീപവാസിയായ യുവാവ് അടുത്ത് ചെന്ന് നോക്കിയപ്പോഴാണ് വെള്ളത്തിൽ കമിഴ്ന്നു കിടക്കുന്ന രീതിയിൽ ദിവാകരനെ കണ്ടത്. ഉടൻ തന്നെ ഹരിപ്പാട് ഗവ. ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. മൃതദേഹം ഹരിപ്പാട് ഗവ. ആശുപത്രി മോർച്ചറിയിൽ. കരീലക്കുളങ്ങര പൊലീസ് മേൽനടപടി സ്വീകരിച്ചു.  

Tags:    
News Summary - Kerala heavy rain elderly man was found dead in water near his house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.