കേരളത്തിന് അഭിമാനകരമായ സാമ്പത്തിക വളർച്ചയെന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാറിന്റെ രണ്ടാമത് നയ പ്രഖ്യാപനത്തിൽ സംസ്ഥാനത്തിന്റെ നേട്ടങ്ങൾ വിവരിച്ചുകൊണ്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രസംഗം തുടങ്ങി. 15ാം നിയമസഭയുടെ എട്ടാം സെഷൻ അഭിമുഖീകരിക്കുന്നതിൽ അഭിമാനമുണ്ടെന്ന് പറഞ്ഞ അദ്ദേഹം കേരളം പല മേഖലകളിലും രാജ്യത്ത് മുന്നിട്ടു നിൽക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തിന് അഭിമാനകരമായ സാമ്പത്തിക വളർച്ചയുണ്ടായി. 12 ശതമാനം സാമ്പത്തിക വളർച്ച സന്തോഷം നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റൽ -ടെക്നോളജിക്കൽ പുരോഗതി, യുവാക്കൾക്ക് മാന്യമായ തൊഴിലവസരം, തുല്യമായ സാമൂഹിക അവസരങ്ങൾ, വയോജന സംരക്ഷണം,സാമൂഹിക സുരക്ഷ എന്നിവയിൽ കേരളം മുന്നിട്ടു നിൽക്കുന്നു.

സുസ്ഥിര വികസനത്തിലും കേരളം മുന്നിലാണ്. അതീവ ദരിദ്ര വിഭാഗത്തിന്റെ ഉന്നമനമാണ് സർക്കാറിന്റെ ലക്ഷ്യം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മാധ്യമങ്ങളെ വിലക്കുമ്പോൾ സംസ്ഥാനം മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കുന്നു. ജനാധിപത്യ സമൂഹം പുലരാൻ മാധ്യമ സ്വാതന്ത്ര്യം ഉറപ്പാക്കണം.

സംസ്ഥാനങ്ങളുടെ നിയമ നിർമാണ അധികാരം സംരക്ഷിക്കപ്പെടണം. ജനങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്ന നിയമസഭകളും സംരക്ഷിക്കപ്പെടണം. ശക്തമായ രാജ്യത്തിന് ശക്തമായ കേ​ന്ദ്രവും അധികാര ശ്രേണികളും വേണമെന്നും ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ വ്യക്തമാക്കി.

കടപരിധി നിയന്ത്രിക്കുന്നതിനും ഒ.ബി.സി സ്കോളർഷിപ്പ് നിർത്തലാക്കിയതിനും കേന്ദ്രത്തിന് നയപ്രഖ്യാപന പ്രസംഗത്തിൽ വിമർശനം. കേന്ദ്രത്തെ വിമർശിക്കുന്ന ഭാഗങ്ങളും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രസംഗത്തിൽ വായിച്ചു. 

മ​റ്റു പ്ര​ഖ്യാ​പ​ന​ങ്ങ​ൾ

കി​ട​പ്പ്​ രോ​ഗി​ക​ൾ​ക്ക്​ ‘വ​തി​ൽ​പ്പ​ടി സേ​വ​ന’​ത്തി​ന്‍റെ ഭാ​ഗ​മാ​യി വീ​ട്ടി​ൽ മ​രു​ന്ന്, വൈ​ദ്യ​സ​ഹാ​യം ● വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ പാ​ർ​ട്ട്​ ടൈം ​ജോ​ലി​ക്ക്​ ക​ർ​മ​ചാ​രി പ​ദ്ധ​തി ● തൊ​ഴി​ലാ​ളി​ക​ളു​ടെ വൈ​ദ​ഗ്​​ധ്യം വ​ർ​ധി​പ്പി​ക്കാ​ൻ ‘റീ ​സ്കി​ല്ലി​ങ്​​’ പ​ദ്ധ​തി ● ന്യൂ​ന​പ​ക്ഷ യു​വാ​ക്ക​ൾ​ക്കാ​യി നൈ​പു​ണ്യ വി​ക​സ​ന ക​ർ​മ​പ​ദ്ധ​തി ● ന​ഗ​ര​ങ്ങ​ളു​ടെ സു​ര​ക്ഷ​ക്കാ​യി ‘റി​സ്ക്​ ഇ​ൻ​ഫോ​മ്​​ഡ്​ മാ​സ്റ്റ​ർ പ്ലാ​ൻ’ ● കു​ടും​ബ​ശ്രീ​യു​ടെ 25ാം വാ​ർ​ഷി​ക​മാ​യി ​േമ​യി​ൽ അ​ന്താ​രാ​ഷ്ട്ര സ​മ്മേ​ള​നം ● ഖ​ന​ന-​സ​ർ​േ​വ ന​ട​പ​ടി സു​താ​ര്യ​മാ​ക്കാ​ൻ ഓ​ട്ടോ​മേ​റ്റ്​ സം​വി​ധാ​നം ● കേ​ര​ള പ​ബ്ലി​ക്​ എ​ന്‍റ​ർ​പ്രൈ​സ​സ്​ സെ​ല​ക്​​ഷ​ൻ ആ​ന്‍ഡ്​​ റി​ക്രൂ​ട്ട്​​മെ​ന്‍റ്​ ബോ​ർ​ഡ്​ ഈ ​വ​ർ​ഷം ● വി​നോ​ദ​സ​ഞ്ചാ​ര കേ​​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​ള്ള റോ​ഡു​ക​ളെ ഹ​രി​ത - സു​ര​ക്ഷി​ത മാ​തൃ​കാ ഇ​ട​നാ​ഴി​ക​ളാ​ക്കും ● ക​യ​ർ, പ്ലാ​സ്റ്റി​ക്, പ്രീ​ഫാ​ബ്​ ​സ്​​ട്രെ​ക്​​ച​ർ ഉ​പ​യോ​ഗി​ച്ചു​ള്ള നി​ർ​മാ​ണം പ്രോ​ത്സാ​ഹി​പ്പി​ക്കും ● ചെ​റു​തോ​ണി​യി​ൽ ഇ​റി​ഗേ​ഷ​ൻ മ്യൂ​സി​യം ● പാ​ല​ക്കാ​ട്, ഇ​ടു​ക്കി എ​ന്നി​വി​ട​ങ്ങ​ളി​ൽ ഫ്ലോ​ട്ടി​ങ്​​ സോ​ളാ​ർ പ​വ​ർ പ്ലാ​ന്‍റു​ക​ൾ ● സ്റ്റാ​ർ​ട്ട​പ്പു​ക​ൾ​ക്ക്​ പി​ന്തു​ണ ന​ൽ​കാ​ൻ ‘കേ​ര​ള സ്റ്റാ​ർ​ട്ട​പ്​ കോ​മ​ൺ​സ്​’ ● വ്യ​വ​സാ​യ വൈ​ദ​ഗ്​​ധ്യ പോ​ഷ​ണ​ത്തി​ന്​ ക​മ്യൂ​ണി​റ്റി സ്കി​ൽ​പാ​ർ​ക്ക്​ പ്രൊ​ജ​ക്ട്​ ● തീ​ര​ശോ​ഷ​ണം ത​ട​യാ​ൻ ജി​യോ ട്യൂ​ബ്, ടെ​ട്രാ​പാ​ഡ്, ഡ​യ​ഫ്രം വാ​ൾ​വ്​ തു​ട​ങ്ങി​യ നൂ​ത​ന സാ​​ങ്കേ​തി​ക വി​ദ്യ​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തും ● മീ​ന​ച്ചി​ലാ​റി​ൽ തു​ട​ർ​ച്ച​യാ​യ ജ​ല​മൊ​ഴു​ക്ക്​ ഉ​റ​പ്പാ​ക്കാ​ൻ പ​ദ്ധ​തി.

വികസനം അജണ്ട

അ​തി​ദു​ർ​ബ​ല വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യി വി​ക​സ​ന അ​ജ​ണ്ട. അ​തി​ദ​രി​ദ്ര​ർ​ക്കും ദു​ർ​ബ​ല വി​ഭാ​ഗ​ത്തി​നു​മാ​യി കു​ടും​ബ​ശ്രീ-​ത​ദ്ദേ​ശ സ​ഹ​ക​ര​ണ​ത്തോ​ടെ സൂ​ക്ഷ്​​മ പ​ദ്ധ​തി​ക​ൾ ● ന​ഗ​ര-​ഗ്രാ​മ മേ​ഖ​ല​ക​ളി​ലെ എ​ല്ലാ​വ​ർ​ക്കും വീ​ടും ഭൂ​മി​യും ● ഭ​ര​ണം ഡി​ജി​റ്റ​ലാ​ക്കും. പ്ര​വ​ർ​ത്ത​നം ഇ-​ഓ​ഫി​സി​ൽ ● ന​ഗ​ര ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ കെ-​സ്മാ​ർ​ട്ട്​ ആ​പ്ലി​ക്കേ​ഷ​ൻ ഏ​പ്രി​ൽ ഒ​ന്നി​ന്​ ● അ​ഞ്ച്​ വ​ർ​ഷ​ത്തി​നു​ള്ളി​ൽ 20 ല​ക്ഷം തൊ​ഴി​ൽ ● നി​ക്ഷേ​പ​ങ്ങ​ൾ​ക്കു​ള്ള അം​ഗീ​കാ​രം സു​ഗ​മ​മാ​ക്കാ​നും ല​ഘൂ​ക​രി​ക്കാ​നും ച​ട്ട​ഭേ​ദ​ഗ​തി ● കേ​ര​ള​ത്തെ വി​ജ്ഞാ​ന​സ​മൂ​ഹ​മാ​ക്കും. ഇ​തി​ന്​ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ സ​മ​ഗ്ര പ​രി​ഷ്കാ​ര​ങ്ങ​ൾ. യു​വ​ത​ക്ക്​ നി​ല​വാ​ര​മു​ള്ള തൊ​ഴി​ൽ ല​ഭ്യ​മാ​ക്ക​ൽ ദൗ​ത്യം.

പട്ടയം മിഷൻ

തി​രു​വ​ന​ന്ത​പു​രം: അ​ർ​ഹ​രാ​യ എ​ല്ലാ​വ​ർ​ക്കും പ​ട്ട​യം എ​ന്ന ല​ക്ഷ്യ​വു​മാ​യി ‘പ​ട്ട​യം മി​ഷ​ൻ’ ന​ട​പ്പാ​ക്കു​മെ​ന്ന് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. വി​വി​ധ പ​ദ്ധ​തി​ക​ളി​ലൂ​ടെ പു​ന​ര​ധി​വ​സി​പ്പി​ച്ച ഭ​വ​ന​ര​ഹി​ത​ർ​ക്ക് ഉ​ട​മ​സ്ഥാ​വ​കാ​ശ​വും ഭൂ​മി​യു​ടെ അ​വ​കാ​ശ​വും ന​ൽ​കു​ന്ന​തി​ന് സ​മ​ഗ്ര​പ​ദ്ധ​തി ആ​വി​ഷ്ക​രി​ക്കും. താ​ലൂ​ക്ക് ലാ​ൻ​ഡ് ബോ​ർ​ഡു​ക​ളെ നാ​ല് മേ​ഖ​ല​ക​ളാ​യി തി​രി​ച്ച് ഓ​രോ ബോ​ർ​ഡി​ന്‍റെ​യും ചു​മ​ത​ല ഡെ​പ്യൂ​ട്ടി ക​ല​ക്ട​റെ ഏ​ൽ​പ്പി​ക്കും. അ​ന​ധി​കൃ​ത മ​ണ​ൽ ഖ​ന​ന​വും ഭൂ​മി കൈ​യേ​റ്റ​വും സം​ബ​ന്ധി​ച്ച പ​രാ​തി​ക​ൾ ത​ത്സ​മ​യം അ​റി​യി​ക്കു​ന്ന​തി​ന് മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ വി​ക​സി​പ്പി​ക്കും. റ​വ​ന്യൂ ഓ​ഫി​സു​ക​ൾ സു​താ​ര്യ​മാ​യ സേ​വ​ന കേ​ന്ദ്ര​ങ്ങ​ളാ​ക്കി മാ​റ്റു​ന്ന​തി​നു​ള്ള പ്ര​ത്യേ​ക പ​ദ്ധ​തി പൈ​ല​റ്റ് അ​ടി​സ്ഥാ​ന​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 15 വി​ല്ലേ​ജ് ഓ​ഫി​സു​ക​ളി​ൽ ഈ ​വ​ർ​ഷം ആ​രം​ഭി​ക്കും.

● ഭ​വ​ന മേ​ഖ​ല​യി​ൽ നൂ​ത​ന ആ​ശ​യ​ങ്ങ​ൾ​ക്കാ​യി ‘ഇ-​ഗൃ​ഹ’ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ ● സ​ർ​േ​വ ഓ​ഫി​സു​ക​ളി​ലെ എ​ല്ലാ രേ​ഖ​ക​ളും ഡി​ജി​റ്റ​ലൈ​സ് ചെ​യ്യും. ഡി​ജി​റ്റ​ൽ സ​ർ​േ​വ പൂ​ർ​ത്തീ​ക​രി​ക്കും ● എ​ല്ലാ പ​ഞ്ചാ​യ​ത്തി​ലും ഒ​രു ക​ളി​സ്ഥ​ല​മെ​ങ്കി​ലും വി​ക​സി​പ്പി​ക്കും ● എം.​എ​ൻ. ല​ക്ഷം വീ​ട് പ​ദ്ധ​തി​യി​ലെ ഇ​ര​ട്ട വീ​ടു​ക​ളും ഒ​റ്റ വീ​ടാ​ക്കും. ● ഉ​ത്ത​ര​വാ​ദി​ത്ത വി​നോ​ദ​സ​ഞ്ചാ​ര മി​ഷ​ൻ സൊ​സൈ​റ്റി രൂ​പ​വ​ത്​​ക​രി​ക്കും. അ​സാ​പ്പു​മാ​യി ചേ​ർ​ന്ന് സം​സ്ഥാ​ന​ത്തു​ട​നീ​ളം മ്യൂ​റ​ൽ പെ​യി​ന്‍റി​ങ്ങി​ൽ പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ. ● വി​ദേ​ശ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ​യും രാ​ജ്യ​ത്തെ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ കേ​ര​ള​ത്തി​ന്‍റെ ക​ല​യും സം​സ്കാ​ര​വും മ​ല​യാ​ള സി​നി​മ‍യി​ലൂ​ടെ പ​ഠി​ക്കു​ന്ന​തി​ന് ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​യു​ടെ ഗ​വേ​ഷ​ണ​കേ​ന്ദ്ര​ത്തി​ൽ അ​വ​സ​രം ● എ​ല്ലാ മെ​ഡി​ക്ക​ൽ കോ​ള​ജി​ലും ആ​ശ്വാ​സ് റെ​ന്‍റ​ൽ ഹൗ​സി​ങ്​ പ​ദ്ധ​തി വ്യാ​പി​പ്പി​ക്കും. ● പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ സാ​ങ്കേ​തി​ക ഉ​പ​ദേ​ശ​വും മാ​ർ​ഗ​നി​ർ​ദേ​ശ​വും ന​ൽ​കാ​ൻ നി​ർ​മി​തി കേ​ന്ദ്ര​ത്തി​ന് കീ​ഴി​ൽ കേ​ന്ദ്ര​ങ്ങ​ൾ ● 70 നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ൽ എം.​എ​ൽ.​എ​മാ​രും വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്ത്​ ‘സ്റ്റു​ഡ​ൻ​സ് സ​ഭ’ ● ഹൈ​കോ​ട​തി​യി​ൽ ​േഡ​റ്റാ സെ​ന്‍റ​റും ഡി​സ്ട്രി​ക് ജു​ഡീ​ഷ്യ​റി​ക​ളി​ൽ മാ​തൃ​കാ ഡി​ജി​റ്റ​ൽ കോ​ട​തി മു​റി​ക​ളും ● ഹൈ​റേ​ഞ്ച് പ്ര​ദേ​ശ​ങ്ങ​ളി​ൽ ഫ​യ​ർ ഔ​ട്ട്പോ​സ്റ്റു​ക​ളും ഉ​യ​രം കൂ​ടി​യ പു​തി​യ കെ​ട്ടി​ട​ങ്ങ​ളി​ൽ കാ​ര്യ​ക്ഷ​മ​മാ​യ സു​ര​ക്ഷാ സം​വി​ധാ​ന​വും അ​ഗ്നി​ര​ക്ഷാ​സേ​ന ന​ട​പ്പാ​ക്കും.

Tags:    
News Summary - Kerala has a proud economic growth -governer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.