തിരൂർ: കോവിഡ് 19 വ്യാപനത്തിൽ ഇന്ത്യൻ പ്രവാസികള്‍ക്ക് ആവശ്യമായ സുരക്ഷ നല്‍കാൻ ശക്തമായ നടപടികൾ സ്വീകരിച്ച് വരു ന്നതായി ഖത്തറിലെ ഇന്ത്യൻ സ്ഥാനപതി പി. കുമരൻ എൻ. ഷംസുദ്ദീൻ എം.എൽ.എയെ അറിയിച്ചു.
പ്രവാസികൾ നേരിടുന്ന പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും സംബന്ധിച്ച് പ്രധാനമന്ത്രി, വിദേശകാര്യ മന്ത്രി, വിവിധ ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ സ്ഥാനപതിമാർ തുടങ്ങിയവർക്ക് എം.എൽ.എ കത്ത് അയച്ചിരുന്നു. ഇതിന് നൽകിയ മറുപടി കത്തിലാണ് ഖത്തറിലെ ഇന്ത്യൻ അംബാസിഡർ ഇക്കാര്യം അറിയിച്ചത്.
മെഡിക്കൽ സംഘത്തിെൻറ സേവനം ആവശ്യമുള്ളവര്‍ക്ക് ഇന്ത്യന്‍ ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ സ്റ്റാഫിെൻറയും സേവനം ലഭ്യമാണെന്നും ഇന്ത്യക്കാരെ നാട്ടിലേക്ക് മടക്കി കൊണ്ടുവരാനുള്ള ശ്രമങ്ങൾ എംബസിയുടെ ഭാഗത്തുനിന്നും നടത്തുകയാണെന്നും കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.