ഇന്ത്യ, ഭാരതം എന്നീ രണ്ട് പേരുകളും ഭരണഘടനയിൽ ഉള്ളത്; പാഠപുസ്തക പരിഷ്‍കരണത്തെ പിന്തുണച്ച് ഗവർണർ

തിരുവനന്തപുരം: രാജ്യത്തെ സ്കൂൾ പാഠപുസ്തകങ്ങളിൽ നിന്ന് ഇന്ത്യ ഒഴിവാക്കി ഭാരതം എന്നാക്കി മാറ്റാനുള്ള എൻ.സി.ഇ.ആർ.ടി സോഷ്യൽ സയൻസ് സമിതിയുടെ ശിപാർശക്ക് പിന്തുണയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.

എൻ.സി.ഇ.ആർ.ടി പുസ്തകങ്ങളിലെ പേരുമാറ്റം ഭരണഘടന വിരുദ്ധമല്ലെന്നും ഭാരതം എന്ന പേര് കൂടുതലായി ഉപയോഗിക്കുക മാത്രമാണ് ചെയ്തിരിക്കുന്നതെന്നും ഗവർണർ പറഞ്ഞു. ഭരണഘടന ഭേദഗതിക്ക് ആവശ്യമുയർന്നിട്ടില്ല. ഇന്ത്യ, ഭാരതം എന്നീ രണ്ട് പേരുകളും ഭരണഘടനയിൽ ഉള്ളതാണെന്നും ഗവർണർ പറഞ്ഞു.

Tags:    
News Summary - Kerala Governor Arif Muhammad Khan has supported the NCERT Social Science Committee's recommendation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.