കോവിഡ്​ ഭീതിക്കിടയിൽ പൊന്മുടിയിലേക്ക്​ ഗവർണറുടെ ഉല്ലാസയാത്ര

തിരുവനന്തപുരം: സംസ്​ഥാനത്ത്​ ​കോവിഡ്​ ഭീതി പാരമ്യത്തിൽനിൽക്കെ ഗവർണറും സംഘവും വിനോദയാത്രയിൽ. ഗവർണർ ആരിഫ്​ മുഹമ്മദ്​ ഖാനും കുടുംബവും ജീവനക്കാരും അടങ്ങുന്ന 20 അംഗ സംഘം പൊന്മുടി സന്ദർശനത്തിലാണിപ്പോൾ. മൂന്നു ദിവസത്തെ സ ന്ദ​ർശനത്തിനാണ്​ ഗവർണർ പൊന്മുടിയിലെത്തിയിട്ടുള്ളത്​. യാത്രകളും കൂടിച്ചേരലുകളും ഒഴിവാക്കാൻ സർക്കാർ കർശന നിർദേശം പുറപ്പെടുവിച്ചിട്ടുള്ള സന്ദർഭത്തിൽ ഗവർണർ നടത്തുന്ന ഉല്ലാസ യാത്ര വിവാദത്തിന്​ വഴിയൊരുക്കിയിട്ടുണ്ട്​.

ശനിയാഴ്​ച രാത്രിയാണ്​ ഗവർണറും സംഘവും തിരുവനന്തപു​രം ജില്ലയിൽ ഉൾപെടുന്ന പൊന്മുടിയിലേക്ക്​ യാത്ര തിരിച്ചത്​. ഭാര്യയും രാജ്​ ഭവനിലെ നാലു ജീവനക്കാരും ഡോക്​ടറും പൊലീസുകാരുമടക്കമുള്ള സംഘമാണ്​ ഗവർണർക്കൊപ്പം പൊന്മുടിയിലെത്തിയത്​. സംസ്​ഥാന സർക്കാറി​​െൻറ അറിവോടെയാണ്​ ഗവർണർ പൊന്മുടി സന്ദർ​ശിക്കാനിറങ്ങിയതെന്നാണ്​ അധികൃതരു​െട വിശദീകരണം. കേരള ടൂറിസം ഡെവലപ്​മ​െൻറ്​ കോർപറേഷൻ (കെ.ടി.ഡി.സി) ഹോട്ടൽ, പൊന്മുടി സർക്കാർ ഗസ്​റ്റ്​ ഹൗസ്​ എന്നിവിടങ്ങളിലാണ്​ താമസസൗകര്യം ഏർപെടുത്തിയിട്ടുള്ളത്​. മൂന്നാർ അടക്കമുള്ള ടൂറിസ്​റ്റ്​ കേന്ദ്രങ്ങളിൽ ഉൾപെ​െട കൊറോണ ഭീതി പടർന്നിട്ടുള്ള സാഹചര്യത്തിലാണ്​ ഗവർണറുടെ യാത്ര. ഉല്ലാസയാത്രക്കായി ആവശ്യമായ മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്ന്​ ബന്ധപ്പെട്ടവർ പറയുന്നു.

കൊവിഡ് ജാഗ്രതക്കായി ആളുകൾ കഴിയുന്നതും വീടുകളിൽ തുടരണമെന്നാണ് സര്‍ക്കാർ നിർദേശം. ഈ നിർദേശങ്ങൾ പാലിക്കണമെന്നാവശ്യപ്പെട്ട്​ കഴിഞ്ഞ ദിവസം ഗവർണർ പ്രസ്​താവന നടത്തിയിരുന്നു. കൊറോണയുമായി ബന്ധപ്പെട്ട്​ പൊന്മുടി അടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചിട്ടിട്ടുമുണ്ട്​. എന്നാൽ, തിരക്കില്ലാത്ത സമയമായതിനാൽ പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കാതെ തന്നെ പൊന്മുടി സന്ദ​ർശനം സാധ്യമാകുമെന്ന കണക്കുകൂട്ടലിലാണ്​ ഈ സമയം തെരഞ്ഞെടുത്തതെന്നാണ്​ അധികൃതരുടെ വിശദീകരണം. തിരക്കേറിയ സമയമാണെങ്കിൽ ഗവർണറുടെ യാത്രക്കുവേണ്ടി ജനങ്ങളെ മാറ്റുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കേണ്ടി വരും. ആദ്യമായാണ്​ ആരിഫ്​ ഖാൻ പൊന്മുടി സന്ദർശിക്കാനെത്തുന്നത്​.

Tags:    
News Summary - Kerala Governor Arif Mohammad Khan visits Ponmudi amid COVID-19 outbreak

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.