തിരുവനന്തപുരം: തിരുവനന്തപുരം ടെക്നോപാർക്ക്, കൊച്ചി ഇൻഫോപാർക്ക്, കോഴിക്കോട് സൈബർ പാർക്ക് തുടങ്ങിയവയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് ഒരു കുടക്കീഴിലാക്കാൻ സർക്കാർ തീരുമാനിച്ചതായി ഐ.ടി സെക്രട്ടറി ശിവശങ്കർ. ഐ.ടി വകുപ്പിെൻറ നയരൂപവത്കരണവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ കരട് രേഖയിന്മേൽ ടെക്നോപാർക്കിൽ സംഘടിപ്പിച്ച ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർക്കുകളിലെ കെട്ടിടങ്ങളിൽ 50 ശതമാനം വിറ്റുപോയാൽ അടുത്ത കെട്ടിട നിർമാണം ആരംഭിക്കുക, 15 വർഷം പഴക്കമുള്ള കെട്ടിടങ്ങളുടെ പുനരുദ്ധാരണം നടത്തുക തുടങ്ങിയവ സർക്കാർ തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു.
ഏക ജാലക സംവിധാനം കാര്യക്ഷമമാക്കുക, സംസ്ഥാനത്ത് ഐ.ടി, എൻജിനീയറിങ് വിദ്യാഭ്യാസ മേഖലക്ക് കൂടുതൽ മെച്ചപ്പെടാനുള്ള സിലബസ് പരിഷ്കരണം, ഫാബ് ലാബുകൾ, ഫ്യൂച്ചർ ലാബുകൾ തുടങ്ങിയവയുടെ കൂടുതലായി ഉണ്ടാവേണ്ടതിെൻറ ആവശ്യം തുടങ്ങിയവ ചർച്ചയിൽ വിഷയമായി. ടെക്നോപാർക്ക് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ഋഷികേശ് നായർ വിവിധ കമ്പനി മേധാവികൾ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.