വായ്പ മൊറേട്ടാറിയം നീട്ടണം; കേന്ദ്ര ധനമന്ത്രിക്ക് കേരളം കത്തയച്ചു
തിരുവനന്തപുരം: ബാങ്ക് വായ്പകളുടെ മൊറേട്ടാറിയം നീട്ടണെമന്നാവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് കേരളം കത്തയച്ചു. ഡിസംബർ 31 വരെ മൊറേട്ടാറിയം ദീർഘിപ്പിക്കാൻ റിസർവ് ബാങ്കിനോട് നിർേദശിക്കണമെന്നാണ് കത്തിലുള്ളത്. വായ്പകള്‍ക്കുള്ള മൊറട്ടോറിയം സെപ്റ്റംബർ 31ന് അവസാനിക്കാനിരിെക്കയാണ് സർക്കാർ നീക്കം. വിവിധ കോണുകളില്‍ നിന്ന് ആവശ്യമുയര്‍ന്ന സാഹചര്യത്തിലാണ് ഇക്കാര്യത്തില്‍ ഇടപെടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായസംരംഭങ്ങളും ചെറുകിട വ്യാപാരികളും കടുത്ത പണഞെരുക്കം അനുഭവിക്കുന്ന ഘട്ടത്തിൽ മൊറേട്ടാറിയം തുടരേണ്ടത് അനിവാര്യമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മൊറേട്ടാറിയം കാലത്തെ ഭീമമായ പലിശയും ഇത്തരക്കാർക്ക് വലിയ വെല്ലുവിളിയായി മാറിയിട്ടുണ്ട്. ഇൗ സാഹചര്യത്തിൽ പലിശയുടെ കാര്യത്തിൽ ഇളവുകൾ നൽകിയുള്ള പദ്ധതികൾ ആവിഷ്കരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് പശ്ചാത്തലത്തിലാണ് റിസർവ് ബാങ്ക് മൊറേട്ടാറിയം പ്രഖ്യാപിച്ചെതന്നും കോവിഡ് ബാധ ഏറ്റവും തീവ്രമായി തുടരുന്ന ഇൗ സാഹചര്യത്തിൽ നീട്ടുകയാണ് വേണ്ടതെന്നും മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. മൊറേട്ടാറിയം നീട്ടാതിരിക്കൽ നിർഭാഗ്യകരമാണ്. നീട്ടുന്നതുെകാണ്ട് കടമെടുക്കുന്നവർക്ക് സാമ്പത്തികനേട്ടമൊന്നും കിട്ടില്ല. നീട്ടിയതുകൊണ്ട് ബാങ്കുകൾക്ക് നഷ്ടവും സംഭവിക്കില്ല.
മൊറേട്ടാറിയം എന്നത് കടമെഴുതിത്തള്ളുന്നത് േപാലെ സർക്കാറിന് സാമ്പത്തികബാധ്യതയുണ്ടാക്കുന്നതുമല്ല. മൊറേട്ടാറിയം കാലത്തെ പലിശ ഇൗടാക്കുന്ന നടപടി ബാങ്കുകൾ അവസാനിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.