സംസ്ഥാന വഖഫ്​ ബോർഡ്​ പുനഃസംഘടന; രാഷ്ട്രീയ തീരുമാനത്തിന്​ വിട്ട്​ സർക്കാർ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന വ​ഖ​ഫ്​ ബോ​ർ​ഡ്​ പു​നഃ​സം​ഘ​ടി​പ്പി​ക്കു​ന്ന​ത്​ രാ​ഷ്ട്രീ​യ തീ​രു​മാ​ന​ത്തി​ന്​ വി​ട്ട്​ സ​ർ​ക്കാ​ർ. ബോ​ർ​ഡ്​ പു​നഃ​സം​ഘ​ട​ന​യി​ൽ സ​ർ​ക്കാ​റി​ന്​ തീ​രു​മാ​ന​മെ​ടു​ക്കാ​മെ​ന്ന ഹൈ​കോ​ട​തി വ്യ​ക്​​ത​മാ​ക്കി​യ​തി​ന്​​ പി​ന്നാ​ലെ​യാ​ണ്​ രാ​ഷ്​​ട്രീ​യ തീ​രു​മാ​ന​ത്തി​ന​നു​സൃ​ത​മാ​യി തു​ട​ർ​ന​ട​പ​ടി​ക​ളി​ലേ​ക്ക്​ നീ​ങ്ങാ​ൻ സ​ർ​ക്കാ​ർ​ത​ല​ത്തി​ൽ ധാ​ര​ണ​യാ​യ​ത്​. എ​ൽ.​ഡി.​എ​ഫ്​ സ​ർ​ക്കാ​ർ അ​ധി​കാ​ര​മൊ​ഴി​യു​ന്ന​തി​ന് ആ​ഴ്ച​ക​ൾ​ക്ക്​ മു​മ്പ്​ പു​നഃ​സം​ഘ​ടി​പ്പി​ച്ച നി​ല​വി​ലു​ള്ള ബോ​ർ​ഡ്​ നി​ല​നി​ർ​ത്താ​ൻ യു.​ഡി.​എ​ഫ്​ സ​ർ​ക്കാ​റി​ന്​ താ​ൽ​പ​ര്യ​മി​ല്ല. ബോ​ർ​ഡി​ൽ ര​ണ്ട്​ അ​മു​സ്​​ലിം അം​ഗ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്താ​ത്ത​തും ഷി​യാ/ ആ​ഘാ​ക്കാ​നി വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ പ്രാ​തി​നി​ധ്യം ന​ൽ​കാ​ത്ത​തും​ സം​ബ​ന്ധി​ച്ച്​ ഹൈ​കോ​ട​തി​യി​ൽ വ​ന്ന ഹ​ര​ജി​ക​ളി​ലാ​ണ്​ ബോ​ർ​ഡ്​ പു​നഃ​സം​ഘ​ട​ന​യി​ൽ സ​ർ​ക്കാ​റി​ന്​ തീ​രു​മാ​ന​മെ​ടു​ക്കാ​മെ​ന്ന്​ കോ​ട​തി വ്യ​ക്​​ത​മാ​ക്കി​യ​ത്. എ​ന്നാ​ൽ, ര​ണ്ട്​ അ​മു​സ്​​ലിം അം​ഗ​ങ്ങ​ളെ ബോ​ർ​ഡി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​ൽ സു​പ്രീം​കോ​ട​തി മു​മ്പാ​കെ​യു​ള്ള കേ​സു​ക​ളി​ൽ തീ​ർ​പ്പു​വ​ന്ന​ശേ​ഷ​മേ തീ​രു​മാ​ന​മെ​ടു​ക്കൂ എ​ന്ന്​ സ​ർ​ക്കാ​ർ കോ​ട​തി​യി​ൽ വ്യ​ക്​​ത​മാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ നി​ല​വി​ൽ പൂ​ർ​ണ​മാ​യും എ​ൽ.​ഡി.​എ​ഫ്​ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ബോ​ർ​ഡ്​ പി​രി​ച്ചു​വി​ട്ട്​ പു​തി​യ ബോ​ർ​ഡ്​ കൊ​ണ്ടു​വ​രു​ന്ന​താ​ണ്​ സ​ർ​ക്കാ​ർ പ​രി​ശോ​ധി​ക്കു​ന്ന​ത്. ഇ​തി​ൽ യു.​ഡി.​എ​ഫി​ൽ നി​ന്നു​ള്ള രാ​ഷ്ട്രീ​യ തീ​രു​മാ​ന​മാ​ണ്​ സ​ർ​ക്കാ​ർ കാ​ത്തി​രി​ക്കു​ന്ന​ത്. ബോ​ർ​ഡ്​ പു​നഃ​സം​ഘ​ടി​പ്പി​ക്ക​ണ​മെ​ന്ന ഉ​റ​ച്ച നി​ല​പാ​ടാ​ണ്​ വ​ഖ​ഫ്​ വ​കു​പ്പ്​ കൈ​കാ​ര്യം ചെ​യ്യു​ന്ന മു​സ്​​ലിം ലീ​ഗി​നു​ള്ള​ത്. അ​ല്ലാ​ത്ത പ​ക്ഷം നി​ല​വി​ലു​ള്ള സ​ർ​ക്കാ​റി​ന്‍റെ കാ​ലാ​വ​ധി ക​ഴി​യു​ന്ന​തു​വ​രെ എ​ൽ.​ഡി.​എ​ഫ്​ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ബോ​ർ​ഡി​നെ നി​ല​നി​ർ​ത്തേ​ണ്ടി​വ​രു​മെ​ന്നും ഇ​ത്​ ഭ​ര​ണ​ത​ല​ത്തി​ൽ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​മെ​ന്നു​മാ​ണ്​ ലീ​ഗ്​ മു​ന്നോ​ട്ടു​വെ​ക്കു​ന്ന വാ​ദം.

മൊ​ത്തം ബോ​ർ​ഡ്​ പു​നഃ​സം​ഘ​ട​ന​യാ​ണ്​ സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന്​ തി​രി​ച്ച​റി​ഞ്ഞ സി.​പി.​എ​മ്മും നി​ല​വി​ലു​ള്ള ബോ​ർ​ഡും ഇ​തി​നെ പ്ര​തി​രോ​ധി​ക്കാ​നാ​യാ​ണ്​ ബോ​ർ​ഡി​ലേ​ക്ക്​ അ​മു​സ്​​ലിം അം​ഗ​ങ്ങ​ളെ നാ​മ​നി​ർ​ദേ​ശം ചെ​യ്യാ​ൻ സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്നു​വെ​ന്ന പ്ര​ചാ​ര​ണം കൊ​ണ്ടു​വ​ന്ന​ത്. ആ​ദ്യം ന​ൽ​കി​യ സ​ത്യ​വാ​ങ്​​മൂ​ല​ത്തി​ൽ സ​ർ​ക്കാ​ർ വ്യ​ക്​​ത​ത വ​രു​ത്താ​തി​രു​ന്ന​ത്​ സി.​പി.​എ​മ്മി​ന്​ പു​ക​മ​റ സൃ​ഷ്ടി​ക്കാ​നു​മാ​യി. എ​ന്നാ​ൽ, ഒ​ടു​വി​ൽ ന​ൽ​കി​യ സ​ത്യ​വാ​ങ്​​മൂ​ല​ത്തി​ൽ സു​പ്രീം​കോ​ട​തി​യി​ലെ കേ​സു​ക​ളി​ലെ തീ​ർ​പ്പി​ന്​ ശേ​ഷ​മേ അ​മു​സ്​​ലിം അം​ഗ​ങ്ങ​ളെ ബോ​ർ​ഡി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​നാ​കൂ എ​ന്ന്​ സ​ർ​ക്കാ​ർ വ്യ​ക്​​ത​ത വ​രു​ത്തു​ക​യും ചെ​യ്തു. എ​ൽ.​ഡി.​എ​ഫ്​ രൂ​പ​വ​ത്​​ക​രി​ച്ച ബോ​ർ​ഡി​ൽ അം​ഗ​ത്വം ല​ഭി​ച്ച​യാ​ൾ എ​ന്ന നി​ല​യി​ലാ​ണ്​ സ​മ​സ്ത സെ​ക്ര​ട്ട​റി കൂ​ടി​യാ​യ മു​ക്കം ഉ​മ​ർ ഫൈ​സി പു​നഃ​സം​ഘ​ട​ന നീ​ക്ക​ത്തി​നെ​തി​രെ രം​ഗ​ത്തു​വ​ന്ന​തെ​ന്നും ഇ​ത്​ സ​മ​സ്ത​യു​ടെ പൊ​തു​നി​ല​പാ​ട​ല്ലെ​ന്നു​മാ​ണ് സ​ർ​ക്കാ​ർ വി​ല​യി​രു​ത്ത​ൽ. നേ​ര​​ത്തെ ത​ന്നെ ലീ​ഗി​നും യു.​ഡി.​എ​ഫി​നു​മെ​തി​രെ നി​ര​ന്ത​രം നി​ല​പാ​ടെ​ടു​ക്കു​ന്ന ഇ​ദ്ദേ​ഹം സി.​പി.​എ​മ്മി​നൊ​പ്പം ചേ​ർ​ന്ന്​ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​ത്​ പ​ദ​വി നി​ല​നി​ർ​ത്താ​നു​ള്ള നീ​ക്ക​മാ​യാ​ണ്​ സ​ർ​ക്കാ​ർ കാ​ണു​ന്ന​ത്. ​

Tags:    
News Summary - Kerala Government Leaves Waqf Board Reconstitution to Political Decision

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.