മൂവാറ്റുപുഴ: ബാബുപോൾ കമീഷൻ പറഞ്ഞു, പക്ഷേ... മ​ല​പ്പു​റം: ഭീ​മ​മാ​യ ഭ​ര​ണ​ഭാ​രം, വ​ർ​ഷ​ങ്ങ​ളാ​യു​ള്ള ആ​വ​ശ്യം

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി വി.​ഡി സ​തീ​ശ​ൻ ക​ഴി​ഞ്ഞ ദി​വ​സം ചി​ക​ഞ്ഞെ​ടു​ത്ത ‘മൂ​വാ​റ്റു​പു​ഴ ജി​ല്ല’ സ്വ​പ്നം, 1982ൽ ​ഇ​തേ​​പോ​ലെ പൊ​തു​വേ​ദി​യി​ൽ പ്ര​ഖ്യാ​പി​ച്ച​ത് അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി കെ. ​ക​രു​ണാ​ക​ര​ൻ. മൂ​വാ​റ്റു​പു​ഴ കേ​ന്ദ്രീ​ക​രി​ച്ച് പു​തി​യ ജി​ല്ല രൂ​പ​വ​ത്​​ക​രി​ക്കു​മെ​ന്നാ​യി​രു​ന്നു പ്ര​ഖ്യാ​പ​നം.

സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്റെ​യും ത​ദ്ദേ​ശ ഭ​ര​ണ​കൂ​ട​ങ്ങ​ളു​ടെ​യും വി​ക​സ​ന ഫ​ണ്ടു​ക​ളു​ടെ സിം​ഹ​ഭാ​ഗ​വും കൊ​ച്ചി ന​ഗ​ര​ത്തെ​യും അ​നു​ബ​ന്ധ വ്യ​വ​സാ​യ മേ​ഖ​ല​ക​ളെ​യും കേ​ന്ദ്രീ​ക​രി​ച്ച് ചെ​ല​വ​ഴി​ക്ക​പ്പെ​ട്ട​തോ​ടെ കോ​ത​മം​ഗ​ലം, മൂ​വാ​റ്റു​പു​ഴ തു​ട​ങ്ങി​യ കി​ഴ​ക്ക​ൻ മ​ല​യോ​ര മേ​ഖ​ല​ക​ൾ ക​ടു​ത്ത വി​ക​സ​ന മു​ര​ടി​പ്പും അ​വ​ഗ​ണ​ന​യും നേ​രി​ടാ​ൻ തു​ട​ങ്ങി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു ഇ​ത്. ആ​വ​ശ്യ​ത്തി​ന്‍റെ ഭ​ര​ണ​പ​ര​വും ഭൂ​മി​ശാ​സ്ത്ര​പ​ര​വു​മാ​യ സാ​ധ്യ​ത​ക​ൾ പ​ഠി​ക്കാ​ൻ മു​ൻ അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​ഡി. ബാ​ബു പോ​ളി​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്ന് ഒ​രു ക​മീ​ഷ​നെ സ​ർ​ക്കാ​ര്‍ നി​യോ​ഗി​ക്കു​ക​യും ചെ​യ്തു.

കാ​ർ​ഷി​ക മേ​ഖ​ല​യും വ​ന​ഭൂ​മി​യും ചേ​ർ​ന്നു​ള്ള സ​മ​ഗ്ര​മാ​യ ഒ​രു വി​ക​സ​ന രൂ​പ​രേ​ഖ​യാ​യി​രു​ന്നു ബാ​ബു പോ​ൾ ക​മ്മീ​ഷ​ൻ സ​ർ​ക്കാ​റി​ന് ന​ൽ​കി​യ​ത്. മൂ​വാ​റ്റു​പു​ഴ ജി​ല്ല​യു​ടെ രൂ​പ​വ​ത്ക​ര​ണ​ത്തി​ന് പൂ​ർ​ണ​മാ​യും അ​നു​കൂ​ല​മാ​യ റി​പ്പോ​ർ​ട്ടാ​ണ് സ​മ​ർ​പ്പി​ച്ച​ത്. എ​ന്നാ​ൽ, അ​ന്ന് തൊ​ടു​പു​ഴ താ​ലൂ​ക്ക് കൂ​ടി പു​തി​യ ജി​ല്ല​യു​ടെ ഭാ​ഗ​മാ​കു​മെ​ന്നും, അ​ങ്ങ​നെ സം​ഭ​വി​ച്ചാ​ൽ അ​വ​ശേ​ഷി​ക്കു​ന്ന ഇ​ടു​ക്കി ജി​ല്ല പൂ​ർ​ണ​മാ​യും ഒ​രു ത​മി​ഴ് ഭൂ​രി​പ​ക്ഷ പ്ര​ദേ​ശ​മാ​യി മാ​റു​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി രാ​ഷ്ട്രീ​യ വി​യോ​ജി​പ്പു​യ​ർ​ന്ന​തോ​ടെ​യാ​ണ്​ നീ​ക്കം ഉ​പേ​ക്ഷി​ച്ച​ത്.

മ​ല​പ്പു​റം ജി​ല്ല വി​ഭ​ജ​ന​ത്തി​നാ​വ​ശ്യ​വും മൂ​വാ​റ്റു​പു​ഴ​ക്ക്​ സ​മാ​ന​മാ​യി ശ​ക്​​ത​മാ​ണ്. നി​യ​മ​സ​ഭ​യി​ല​ട​ക്കം പ​ല​വ​ട്ടം ഇ​ക്കാ​ര്യം ഉ​ന്ന​യി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. 2015 ൽ ​മ​ല​പ്പു​റം ജി​ല്ല പ​ഞ്ചാ​യ​ത്ത് ത​ന്നെ ഇ​തി​നാ​യി ഔ​ദ്യോ​ഗി​ക​മാ​യി പ്ര​മേ​യം പാ​സാ​ക്കി​യി​രു​ന്നു. 2019ൽ ​നി​യ​മ​സ​ഭ​യി​ൽ കെ.​എ​ൻ.​എ ഖാ​ദ​ർ എം.​എ​ൽ.​എ ശ്ര​ദ്ധ​ക്ഷ​ണി​ക്ക​ൽ പ്ര​മേ​യ​ത്തി​ലൂ​ടെ ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ക്കു​ക​യും ചെ​യ്തു.

ജ​ന​സം​ഖ്യാ​നു​പാ​തി​ക​മാ​യ വി​ക​സ​ന​വും അ​ധി​കാ​ര വി​കേ​ന്ദ്രീ​ക​ര​ണ​വും ഉ​റ​പ്പാ​ക്കു​ക എ​ന്ന​താ​ണ് ഈ ​ആ​വ​ശ്യ​ത്തി​ന് പി​ന്നി​ലെ പ്ര​ധാ​ന വാ​ദം. വി​സ്തീ​ർ​ണ​ത്തി​ൽ സം​സ്ഥാ​ന​ത്ത് മൂ​ന്നാം സ്ഥാ​ന​ത്തു​ള്ള (3,550 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ) മ​ല​പ്പു​റം ജി​ല്ല, ജ​ന​സം​ഖ്യ​യു​ടെ കാ​ര്യ​ത്തി​ൽ സം​സ്ഥാ​ന​ത്ത് ഒ​ന്നാം സ്ഥാ​ന​ത്താ​ണ് (45 ല​ക്ഷ​ത്തി​ലേ​റെ). 10-15 ല​ക്ഷം ജ​ന​സം​ഖ്യ​യു​ള്ള മ​റ്റ്​ ജി​ല്ല​ക​ളു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ വി​ഭ​വ വി​ത​ര​ണ​ത്തി​ല​ട​ക്കം വ​ലി​യ അ​നീ​തി​യു​ണ്ടാ​കു​ന്നു​വെ​ന്നാ​ണ്​ വി​മ​ർ​ശ​നം. മാ​ത്ര​മ​ല്ല, ജി​ല്ല​യി​ൽ നി​ല​വി​ലെ സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ​ക്ക്​ വ​ഹി​ക്കു​ന്ന ഭ​ര​ണ​ഭാ​ര​വും ഭീ​മ​മാ​ണ്.

അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം, ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ൾ, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ ല​ഭ്യ​ത, പൊ​തു​ജ​നാ​രോ​ഗ്യ പ​ദ്ധ​തി​ക​ളു​ടെ ഫ​ല​പ്ര​ദ​മാ​യ വി​ത​ര​ണം എ​ന്നി​വ​യി​ൽ മ​ല​പ്പു​റം നേ​രി​ടു​ന്ന പി​ന്നാ​ക്കാ​വ​സ്ഥ​യ്ക്ക് പ്ര​ധാ​ന കാ​ര​ണം ജി​ല്ല​യു​ടെ ഈ ​വ​ലി​യ വ​ലി​പ്പ​മാ​ണെ​ന്ന് സാ​മൂ​ഹി​ക നി​രീ​ക്ഷ​ക​രും ജ​ന​പ്ര​തി​നി​ധി​ക​ളും ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Tags:    
News Summary - abu Paul backed Muvattupuzha district, but Thodupuzha row stalled it

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.