തിരുവനന്തപുരം: നവീകരിച്ച ദേശീയ പാത ഉൾപ്പെടെയുള്ള ആറുവരി പാതകളിൽ ലെയ്ൻ ട്രാഫിക് കൃത്യമായി പാലിക്കുന്നെന്ന് ഉറപ്പാക്കാൻ മാർഗനിർദേശങ്ങളുമായി പൊലീസ്. ഇരുചക്രവാഹന യാത്രക്കാർ നിരന്തരമായി ഗതാഗത നിയമലംഘനം നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പൊലീസിന്റെ നീക്കം.
കേരളത്തിലെ വിവിധ റോഡുകളില്‍, പ്രത്യേകിച്ച് ദേശീയ പാതകളിൽ, ഇരുചക്ര വാഹനയാത്രക്കാര്‍ റോഡിന്റെ വലതുവശം ചേര്‍ന്നും മീഡിയനോട് ചേര്‍ന്നും വാഹനം ഓടിക്കുന്ന പ്രവണത വർധിച്ചുവരുന്നതായി കേരള പൊലീസിന്റെ ട്രാഫിക് ആന്‍ഡ് റോഡ് സേഫ്റ്റി മാനേജ്മെന്റിന്റെ നിരീക്ഷണത്തില്‍ വ്യക്തമായി.
ദേശീയ പാതയുൾപ്പെടെ വിവിധ റോഡുകളില്‍ പാലിക്കേണ്ട ലെയ്ന്‍ ട്രാഫിക് സംവിധാനം കാര്യക്ഷമമായി പാലിക്കപ്പെടാത്തതാണ് റോഡപകടങ്ങള്‍ വര്‍ധിക്കുന്നതിനുള്ള പ്രധാന കാരണം. റോഡിലെ ഗതാഗതം സുഗമമാക്കുന്നതിനായി വാഹനങ്ങള്‍ ഓരോ വരിയായി ക്രമീകരിക്കുന്ന രീതിയാണ് ലെയ്ന്‍ ട്രാഫിക് സംവിധാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.