തിരുവനന്തപുരം: പ്രളയദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ഓണക്കോടി വിത രണം ചെയ്യാൻ മന്ത്രിസഭാ േയാഗം തീരുമാനിച്ചു. ഇതിനുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ് വാസനിധിയില്നിന്ന് അനുവദിക്കും. തുടര്‍നടപടികള്‍ അതത് ജില്ലാ കലക്ടര്‍മാര്‍ സ്വീക രിക്കും.പ്രളയ ദുരിതാശ്വാസമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിര്‍മിച്ചുനല്‍കിയ വീടുകളി ല്‍ ഈ ഓണക്കാലയളവില്‍ ‘ഗൃഹപ്രവേശം’ നടത്തും. ജില്ലാ ചുമതലയുള്ള മന്ത്രിമാരെയും ജനപ്രതിനിധികളെയും പങ്കെടുപ്പിച്ചാണ് ചടങ്ങ് നടത്തുക.
* 60 വയസ്സിന് മുകളിലുള്ള പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് സൗജന്യ ഓണക്കോടി നല്‍കും
ജില്ലാ കോടതികളിലെയും കീഴ്കോടതികളിലെയും ഗവണ്‍മെൻറ് ലോ ഓഫിസര്‍മാരുടെ കണ്‍സോളിഡേറ്റഡ് മാസവേതനം വര്‍ധിപ്പിക്കും.
ജില്ലാ ഗവ. പ്ലീഡര്‍ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടര്‍ 87,500, അഡീഷണല്‍ ഗവ. പ്ലീഡര്‍ ആന്‍ഡ് അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ 75,000, അഡ്വക്കറ്റ് ഫോര്‍ ഡൂയിങ് ഗവണ്‍മെൻറ് വര്‍ക്ക് 20,000 എന്നിങ്ങനെയാണ് വര്‍ധന.
കോട്ടയ്ക്കല്‍ വൈദ്യരത്നം പി.എസ്. വാരിയര്‍ ആയുര്‍വേദ മെഡിക്കല്‍ കോളജില്‍ ബാച്ചിലര്‍ ഓഫ് ആയുര്‍വേദിക് മെഡിസിന് ആൻഡ് സര്‍ജറി സീറ്റുകളുടെ എണ്ണം 50ല്‍നിന്ന് 60 ആയി വര്‍ധിപ്പിക്കും.കൈത്തറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ സ്ഥിരം ജീവനക്കാര്‍ക്ക് പത്താം ശമ്പള പരിഷ്കരണ ആനുകൂല്യങ്ങള്‍ അനുവദിക്കും.
ദേശീയപാത അതോറിറ്റിക്കുവേണ്ടി രൂപവത്കരിച്ചിട്ടുള്ള 39 ലാൻഡ് അക്വിസിഷന്‍ യൂനിറ്റുകള്‍ക്ക് 31-03-2020 വരെ തുടര്‍ച്ചാനുമതി നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.