കേന്ദ്ര വാക്സിൻ നയം കരിഞ്ചന്തയെ പ്രോത്സാഹിപ്പിക്കുന്നത് ; വിമർശനവുമായി കേരള സർക്കാർ ഹൈകോടതിയിൽ

കൊച്ചി: വാക്സിൻ വിതരണത്തിൽ കരിഞ്ചന്തയെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാറിനെന്ന് കേരളം ഹൈകോടതിയിൽ. കേന്ദ്രം ന്യായ വിലക്ക് വാക്സിൻ നൽകുന്നില്ലെന്നും സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. വാക്‌സിന്‍ ലഭ്യത സംബന്ധിച്ച ഹരജിയിലാണ് സർക്കാറിന്റെ വിശദീകരണം.

അതേസമയം, സ്വകാര്യ ആശുപത്രികള്‍ക്ക് വാക്സിൻ ലഭിക്കുമ്പോൾ സര്‍ക്കാറിന് കിട്ടാത്തതെന്തെന്ന് ഹൈകോടതി ചോദിച്ചു. ഒരു കോടി വാക്സിന്‍ വാങ്ങുന്നുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സ്വകാര്യ ആശുപത്രികളെക്കാള്‍ സര്‍ക്കാറിന്റെ ഓര്‍ഡറിന് മുന്‍ഗണന നല്‍കണമെന്ന് ഹരജിക്കാര്‍ ആവശ്യപ്പെട്ടു. ഇത് പരിഗണിച്ചുകൂടെയെന്ന് കേന്ദ്രത്തോടും കോടതി ചോദിച്ചു.

അതിനിടെ, എല്ലാവര്‍ക്കും സൗജന്യവാക്സിന്‍ നല്‍കണമെന്ന് നിയമസഭയില്‍ പ്രമേയം പാസാക്കി. പ്രമേയം സഭ ഐകകണ്ഠ്യേനയാണ് പാസാക്കിയത്.

Tags:    
News Summary - Kerala Government, Vaccine policy, Central Government,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.