Posted On
date_range Updated On
date_range ബി. അശോകിനും എൻ. പ്രശാന്തിനും അധിക ചുമതല നൽകി സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് കൂടുതൽ വകുപ്പുകളുടെ ചുമതലകൾ നൽകി സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്ന ബി. അശോകിന് പൊതുഭരണം, ഭരണപരിഷ്കാരം എന്നീ വകുപ്പുകളുടെ അധികച്ചുമതല കൂടി സർക്കാർ കൈമാറി.
കായിക യുവജനക്ഷേമ വകുപ്പ് സെക്രട്ടറിയായ എൻ. പ്രശാന്തിനാണ് പുതിയ മാറ്റങ്ങൾ പ്രകാരം നികുതി വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ അധികച്ചുമതല നൽകിയിരിക്കുന്നത്. ഇതിന് പുറമെ, നിലവിൽ ധനകാര്യ (റിസോഴ്സസ്) വകുപ്പ് സെക്രട്ടറിയായ പാട്ടീൽ അജിത് ഭഗവത് റാവുവിന് കിഫ്‌ബി സി.ഇ.ഒയുടെ അധികച്ചുമതലയും സർക്കാർ നൽകിയിട്ടുണ്ട്. ഭരണനിർവഹണം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് ഉദ്യോഗസ്ഥർക്ക് പുതിയ ചുമതലകൾ നൽകിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.