ചെന്നൈ: ഇൗ വർഷവും കേരളത്തിൽ പ്രളയത്തിന് സാധ്യത പ്രവചിച്ച് ‘തമിഴ്നാട് വെതർമാ ൻ’ എന്നറിയപ്പെടുന്ന പ്രദീപ് ജോൺ. 2020ൽ 2,300 മില്ലി മീറ്ററിലധികം മഴ രേഖപ്പെടുത്തിയേക് കുമെന്നാണ് പ്രവചനം. ഇത് കേരളത്തിൽ മൂന്നാം പ്രളയത്തിന് കാരണമായേക്കുമെന്നാണ് ആശങ്ക. 1922, 1923, 1924 വർഷങ്ങളിൽ 2,300 മില്ലിമീറ്ററിൽ കൂടിയ മൺസൂൺ ഹാട്രിക് സംഭവിച്ചതും പ്രദീപ് ജോൺ ചൂണ്ടിക്കാട്ടുന്നു.
തമിഴ്നാട്ടിൽ കാലാവസ്ഥാ പ്രവചനത്തിന് ലക്ഷക്കണക്കിന് പേർ ഉറ്റുനോക്കുന്നത് ‘തമിഴ്നാട് വെതർമാെൻറ’ ഫേസ്ബുക്ക് പേജാണ്. 2015ലെ ചെന്നൈ വെള്ളപ്പൊക്കം, 2016ലെ വാർധ ചുഴലിക്കാറ്റ് എന്നിവ സംബന്ധിച്ച പ്രവചനം കൃത്യമായതോടെയാണ് ആരാധകർ കൂടിയത്. ധനതത്ത്വശാസ്ത്രത്തിൽ എം.ബി.എ നേടിയ ചെന്നൈ സ്വദേശിയായ പ്രദീപ് 2012ലാണ് ഫേസ്ബുക്കിൽ വെതർമാൻ എന്ന പേജിൽ കാലാവസ്ഥ വിവരങ്ങൾ പങ്കുവെച്ച് തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.