പ്രളയത്തിൽ മരിച്ചത് 488 പേർ; 40,000 കോടി രൂപയുടെ നാശനഷ്ടം

തിരുവനന്തരപുരം: പ്രളയത്തിൽ സംസ്ഥാനത്ത് 40,000 കോടി രൂപയുടെ നാശനഷ്ടമെന്ന് ഇ.പി ജയരാജൻ. കേന്ദ്രത്തിന് നാളെ തന്നെ മെമ്മോറാണ്ടാം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. നാശനഷ്ങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട നിവേദനം ഇന്ന് തയാറാക്കും. യഥാർഥ നാശനഷ്ടം അറിയാൻ ഇനിയും സമയമെടുക്കും. മന്ത്രിസഭ ഉപസമിതിയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരിതാശ്വാസ പ്രവർത്തനങ്ങൾ യോഗം അവലോകനം ചെയ്തു

പ്രളയത്തിൽ തകർന്ന വീടുകൾ, സ്കൂളുകൾ, ഓഫീസുകൾ എന്നിവ പുനർ നിർമിക്കാൻ സഹായഹസ്തം ലഭിക്കുന്നുണ്ട്. ഇത് ഏകോപിപ്പിക്കാൻ ആസുത്രണ ബോർഡ് വെബ് പോർട്ടൽ ആരംഭിക്കും. 1498 കുടുംബങ്ങളിലെ 4857 പേർ 122 ക്യാംപുകളിലായി ഇപ്പോഴും കഴിയുന്നുണ്ട്. വിദ്യാർഥികൾ ശേഖരിച്ച ഫണ്ട് 2.05 കോടി കവിഞ്ഞു. സംസ്ഥാനത്തെ 6.89 ലക്ഷം വീടുകളും 3.9 ലക്ഷം കിണറുകളും ശുചിയാക്കി. 4213 ടൺ ജൈവ മാലിന്യങ്ങൾ പ്രളയത്തിന് ശേഷം ഉണ്ടായിരുന്നു. അവയിൽ 4036 ടൺ സംസ്കരിച്ചു. 4305 ടൺ അജൈവ മാലിന്യങ്ങളുണ്ട്. 5101 കുടുംബങ്ങൾക്ക് 10,000 രൂപ നഷ്ടപരിഹാരം നൽകി. നാളെ ഇത് പൂർത്തിയാക്കും. 10,000 രൂപ

വിതരണവുമായി ബന്ധപ്പെട്ട് 623 പരാതികൾ കളക്ടർക്കു ലഭിച്ചു. നഷ്ടപ്പെട്ട രേഖകൾ തിരിച്ചു നൽകാൻ പ്രാഥമിക പ്രവർത്തനം ആരംഭിച്ചു. സെപ്തംബർ 25 മുതൽ കുടുംബശ്രീ വഴി ഒരു ലക്ഷം രൂപ വായ്‌പ നൽകിത്തുടങ്ങും. പകർച്ചവ്യാധി പ്രതിരോധം ശക്തമാക്കും. പമ്പയിലേക്കുള്ള റോഡ് നിർമാണം വേഗത്തിൽ പൂർത്തിയാക്കും. സെപ്തംബർ 21 ന് ലോകബാങ്കിന്റെ റിപ്പോർട്ട് ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Tags:    
News Summary - kerala flood relief- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.