പത്തനംതിട്ട: ആരോ കൊണ്ടുതരുന്ന ഒരു പൊതിച്ചോറിെൻറയും എറിഞ്ഞുകൊടുക്കുന്ന ബിസ്കറ്റിെൻറയും വിലയും രുചിയുമറിഞ്ഞ ജീവിതത്തിലെ വിഹ്വല ഘട്ടങ്ങളിലൂടെയാണ് ഒരുനാട്ടിലെ ജനങ്ങൾ ഏതാണ്ടെല്ലാവരും കടന്നുപോകുന്നത്. ആറന്മുള ക്ഷേത്രത്തിന് ചുറ്റും ജീവിക്കുന്ന നിരവധി പേരുടെയും ഇപ്പോഴത്തെ ജീവിതം അഭയാർഥികളെപ്പോലെ. രാവിലെയും ഉച്ചക്കും വൈകീട്ടും എത്തുന്ന ഭക്ഷണവാഹനങ്ങളെ കാത്ത് എല്ലാവരുമെത്തും. ലോറികൾ എത്തുന്നതോടെ ചുറ്റും ആൾത്തിരക്ക്, ചിലർക്ക് പൊതികിട്ടും ചിലർക്ക് കിട്ടില്ല.
കിട്ടാത്തവർ നിരാശയോടെ അടുത്ത വണ്ടിയും കാത്തിരിക്കും. കഥകളിൽ വായിച്ചും വാർത്തകളിൽ കണ്ടിട്ടുമുള്ള ഇൗ അവസ്ഥ നമ്മുടെ നാട് അനുഭവിക്കുകയാണ്. വീടിെൻറ ഒാരത്തൂടെ എന്നും ഇവരുടെ ഉറക്കത്തിന് താരാട്ടുമായി നീങ്ങിയിരുന്ന പമ്പാനദി രൗദ്രഭാവംപൂണ്ടതിെൻറ തിക്തഫലങ്ങളിൽപെട്ട് ഉഴലുകയാണ് ആയിരങ്ങൾ. അത്യാവശ്യം ഭക്ഷണത്തിനുള്ള വക ആദ്യ ദിവസംതന്നെ തീർന്നു. കുട്ടികൾ കരച്ചിലായി. പട്ടിണികിടന്ന് കുട്ടികൾ കരയുന്നതുകണ്ട് തേങ്ങിക്കരയാനേ മുതിർന്നവർക്കും കഴിഞ്ഞുള്ളൂ. സൈന്യത്തിെൻറ ഹെലികോപ്ടറുകൾ എറിഞ്ഞുകൊടുത്ത ഇത്തരി ഭക്ഷണമാണ് ഇവർക്ക് ആശ്വാസം പകർന്നത്. പിറ്റേന്ന് മുതൽ സന്നദ്ധപ്രവർത്തകൾ എത്തിക്കുന്ന ഭക്ഷണം ഒരാൾ വെള്ളത്തിലൂടെ നടന്നുപോയി കൊണ്ടുവരുകയാണ്.
ബാങ്കിൽനിന്ന് വിരമിച്ച ബാലകൃഷ്ണറാവുവും വയോധികയായ ഭാര്യയും മകളും കുട്ടികളും ചില ബന്ധുക്കളുമായി ക്ഷേത്രത്തിനടുത്ത് നടത്തുന്ന കടയുടെ രണ്ടാം നിലയിലായിരുന്നു കഴിഞ്ഞത്. 75 വയസ്സുള്ള അദ്ദേഹം ഒരിക്കലും കണ്ടിട്ടില്ലാത്ത വെള്ളപ്പൊക്കത്തിനാണ് സാക്ഷ്യംവഹിച്ചത്. അൽപം അകലെയുള്ള രണ്ടുനില വീട് പൂർണമായും മുങ്ങി എല്ലാം നശിച്ചു.
ആറന്മുള ഗവ. എച്ച്.എസ്.എസ്, ആർ.കെ ലോഡ്ജ്, ക്ഷേത്രം എന്നിവിടങ്ങളിലെ ക്യാമ്പിലാണ് പ്രദേശവാസികളെല്ലാം കഴിയുന്നത്. വെള്ളമിറങ്ങി തകർന്നടിഞ്ഞ വീടുകണ്ട് നെഞ്ചുതകർന്ന് അവശേഷിക്കുന്ന സാധനങ്ങൾ കണ്ടെത്തി വീട് വൃത്തിയാക്കിയെടുക്കുന്ന തിരക്കിലാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.