കൊച്ചി: പ്രളയ കാരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടും ദുരിതാശ്വാസ പ്രവർത്തന ഫണ്ട് വിനിയോഗവും മാലിന്യ സംസ്കരണവും സംബന്ധിച്ച് മറ്റ് പൊതുതാൽപര്യ ഹരജികളും ഹൈകോടതിയുടെ പരിഗണനക്ക്. ഹരജികൾ ഫയലിൽ സ്വീകരിച്ച കോടതി സർക്കാറുകളടക്കം എതിർ കക്ഷികളോട് വിശദീകരണം തേടി.
പ്രളയം മനുഷ്യ നിർമിതമാണെന്നും യഥാർഥ കാരണം കണ്ടെത്തണമെന്നും ആവശ്യപ്പെട്ട ടി.ജി. മോഹൻദാസ് 2005ലെ ദുരന്ത നിവാരണ നിയമം, 2006ലെ കേരള ജലസേചന, ജലസംരക്ഷണ നിയമം എന്നീ വകുപ്പുകൾ പ്രകാരമുള്ള ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നതിൽ അധികൃതർ വീഴ്ച വരുത്തിയെന്ന് ആരോപിച്ചു.
മേയിൽ കനത്ത മഴയുണ്ടായ സാഹചര്യത്തിൽ ആഗസ്റ്റ് ഒമ്പതിന് തന്നെ ഡാമുകളിൽ 99 ശതമാനത്തിലേറെ വെള്ളം നിറഞ്ഞിരുന്നു. എന്നിട്ടും ഡാമുകൾ പൂർണമായി നിറയാൻ കാത്തു നിന്നതാണ് ആഗസ്റ്റ് 15ഒാടെ നിയന്ത്രിക്കാനാവാത്ത അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.