തിരുവനന്തപുരം: മഴ ശക്തമാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിെൻറ സാഹചര്യത്തിൽ സംസ് ഥാന അടിയന്തരഘട്ട കാര്യനിർവഹണകേന്ദ്രം പൂർണസജ്ജമായിരിക്കാൻ ചീഫ് സെക്രട്ടറി ടോം ജോസിെൻറ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി എക്സിക്യൂട്ടിവ് ക മ്മിറ്റി യോഗം തീരുമാനിച്ചു. കനത്ത മഴയെതുടർന്ന് സംസ്ഥാനത്തുണ്ടായ സാഹചര്യം യോഗം വില യിരുത്തി.
ആഭ്യന്തര, ആരോഗ്യ, ജലവിഭവ, വൈദ്യുതി സെക്രട്ടറിമാരും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടറും ദുരന്തനിവാരണ അതോറിറ്റി മെംബർ സെക്രട്ടറിയും യോഗത്തിൽ പങ്കെടുത്തു. ആഭ്യന്തര അഡീ. ചീഫ് സെക്രട്ടറിയെ സംസ്ഥാന ഇൻസിഡൻറ് കമീഷണറായി യോഗം ചുമതലപ്പെടുത്തി. ദുരന്തസാഹചര്യമുണ്ടായാൽ നേരിടാൻ ദേശീയ ദുരന്തനിവാരണസേനയുടെ നിലവിലുള്ള നാലുസംഘങ്ങളെ കൂടാതെ അഞ്ച് സംഘങ്ങളെ അധികമായി ആവശ്യപ്പെടാൻ യോഗം തീരുമാനിച്ചു.
നേവി, കോസ്റ്റ് ഗാർഡ്, എയർഫോഴ്സ് എന്നിവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുള്ളതായി ദുരന്തനിവാരണ അതോറിറ്റി മെംബർ സെക്രട്ടറി യോഗത്തിൽ അറിയിച്ചു. മത്സ്യബന്ധനത്തിന് കടലിലേക്ക് പോകുന്നത് പൂർണമായി വിലക്കിയിട്ടുണ്ട്.
ഉരുൾപൊട്ടൽ മേഖലകളിൽ ജാഗ്രത
തിരുവനന്തപുരം: ഉരുൾപൊട്ടലുണ്ടാവുകയോ ജിയേളാജിക്കൽ സർവേ ഓഫ് ഇന്ത്യ വാസയോഗ്യമല്ലെന്ന് കണ്ടെത്തുകേയാ ചെയ്ത പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. പ്രളയത്തിലും ഉരുൾപൊട്ടലിലും വീട് നഷ്ടപ്പെട്ട് നിലവിൽ പണി പൂർത്തീകരിക്കാത്ത വീടുകളിൽ താമസിക്കുന്നവരും ജാഗ്രത പലിക്കണം.
എമർജൻസി കിറ്റ് തയാറാക്കാം
ടോർച്ച്, റേഡിയോ, 500 മില്ലി ലിറ്റർ വെള്ളം, ഒ.ആർ.എസ് പാക്കറ്റ്, അത്യാവശ്യം വേണ്ടുന്ന മരുന്ന്, മുറിവിന് പുരട്ടാവുന്ന മരുന്ന്, ചെറിയ കുപ്പി ആൻറി സെപ്ടിക് ലോഷൻ, 100 ഗ്രാം കപ്പലണ്ടി, 100 ഗ്രാം ഉണക്ക മുന്തിരി അല്ലെങ്കിൽ ഈന്തപ്പഴം, ചെറിയ കത്തി, 10 ക്ലോറിൻ ടാബ്ലറ്റ്, ഒരു പവർ ബാങ്ക് അല്ലെങ്കിൽ ടോർച്ചിൽ ഇടാവുന്ന ബാറ്ററികൾ, ചാർജ് ചെയ്ത സാധാരണ മൊബൈൽ ഫോൺ, അത്യാവശ്യം വേണ്ട പണം, എ.ടി.എം, പ്രധാനപ്പെട്ട രേഖകൾ, സർട്ടിഫിക്കറ്റുകൾ, ആഭരണങ്ങൾ പോലെ വിലപിടിപ്പുള്ള സാധനങ്ങൾ തുടങ്ങിയവ പ്ലാസ്റ്റിക് ബാഗിൽ നിറച്ചാണ് എമർജൻസി കിറ്റ് തയാറാക്കേണ്ടത്. അടിയന്തര സാഹചര്യത്തിൽ ആരെയും കാത്തുനിൽക്കാതെ എമർജൻസി കിറ്റുമായി സുരക്ഷിത ഇടത്തേക്ക് മാറാനുതകുന്ന തരത്തിൽ വീട്ടിലുള്ള എല്ലാവരെയും പ്രാപ്തരാക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.