പന്തളം: എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിൽ ജമാഅത്തെ ഇസ്ലാമിയുടെ സേവന വിഭാഗമായ െഎ.ആർ.ഡബ്ല്യുവിെൻറ മേൽനോട്ടത്തിൽ നടത്തിവന്ന ദുരിതാശ്വാസ ക്യാമ്പ് സി.പി.എമ്മുകാർ പിടിച്ചെടുക്കാൻ ശ്രമിച്ചതായി ആരോപണം. െഎ.ആർ.ഡബ്ല്യു വളൻറിയർമാർ ക്യാമ്പ് വിട്ടു പോകണമെന്നാവശ്യപ്പെട്ട് സി.പി.എമ്മുകാർ രംഗത്തു വരികയും തുടർന്ന് തഹസിൽദാർ ഇടപെട്ട് ഇവർ ക്യാമ്പ് വിട്ടുപോകാൻ ആവശ്യപ്പെടുകയും ചെയ്തതായി ക്യാമ്പിന് നേതൃത്വം കൊടുത്തവർ പറയുന്നു.
വളൻറിയർമാരെ പുറത്താക്കുന്നതിനെതിരെ ക്യാമ്പിൽ കഴിയുന്ന അന്തേവാസികൾ പ്രതിഷേധിച്ചു. സി.പി.പി.എമ്മുകാർ തങ്ങളെ പരിഗണിച്ചതേയില്ലെന്നും െഎ.ആർ.ഡബ്ല്യുക്കാരാണ് ആവശ്യമായ സഹായങ്ങൾ ചെയ്തു തന്നതെന്നും അവർ പറയുന്നു.
പത്തോളം ഡോക്ടർമാരും 25 ലധികം വനിതാ വാളന്‍റിയേഴ്സും ഫാർമസിസ്റ്റുകളും അടക്കം നൂറോളം സന്നദ്ധ പ്രവർത്തകരാണ് വെള്ളിയാഴ്ച മുതല്‍ ക്യാമ്പിൽ സേവനമനുഷ്ഠിച്ചിരുന്നത്. പ്രതിപക്ഷ നേതാവടക്കം പ്രമുഖരായ നിരവധിപേർ ക്യാമ്പ് സന്ദർശിക്കുകയും സന്നദ്ധ പ്രവർത്തകരെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. വളൻറിയേഴ്സിനെ പുറത്താക്കിയാൽ തങ്ങളും പുറത്തുപോകുമെന്ന നിലപാടിലാണ് ക്യാമ്പിലെ അന്തേവാസികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.