അവശ്യ വകുപ്പുകളുടെ പട്ടികയിൽ എക്‌സൈസും

തിരുവനന്തപുരം: കോവിഡ്- 19മായി ബന്ധപ്പെട്ട നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അവശ്യ വകുപ്പുകളുടെ കൂ ട്ടത്തിൽ എക്‌സൈസ് വകുപ്പിനെയും ഉൾപ്പെടുത്തി. കർശന നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ വ്യാജ മദ്യം, കഞ്ച ാവ്, മറ്റു ലഹരി പദാർത്ഥങ്ങൾ എന്നിവ വർദ്ധിക്കാൻ സാധ്യതയുള്ളതിനാലാണ് തീരുമാനം.

എക്‌സൈസ് ഓഫീസുകളും അത്യാവശ ്യം വേണ്ട ജീവനക്കാരെ ഉൾപ്പെടുത്തി പ്രവർത്തിക്കുമെന്ന് എക്‌സൈസ് കമ്മീഷണർ എസ്. ആനന്ദകൃഷ്ണൻ അറിയിച്ചു. ജീവനക്കാർക്ക് വേണ്ട മാസ്‌ക്, കയ്യുറ , സാനിറ്റൈസറുകൾ, സോപ്പ് തുടങ്ങിയവ മേലധികാരികൾ ലഭ്യമാക്കണം. എല്ലാ എൻഫോഴ്‌സ്‌മെന്റ് /ഓഫീസ് ജീവനക്കാരും ടെലിഫോൺ വഴി എപ്പോഴും ലഭ്യമായിരിക്കണം. ലോക്ക് ഡൗണിന്റെ ഭാഗമായി ബിവറേജ് കോർപ്പറേഷൻ ,ബാറുകൾ എന്നിവ തുറക്കാത്ത സാഹചര്യത്തിൽ കെ.എസ്.ബി.സി യുടെ വെയർഹൗസുകൾ, വിവിധ ഔട്ട്‌ലെറ്റുകൾ എന്നിവിടങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന മദ്യം സംരക്ഷിക്കാൻ അടിയന്തര നടപടി കൈക്കൊള്ളാൻ എല്ലാ ഡിവിഷനിലേയും ഡെപ്യൂട്ടി കമ്മിഷണർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

സാനിറ്റെസർ നിർമ്മിക്കാൻ ഉപയോഗിക്കുന്ന മദ്യം, ഡിസ്റ്റിലറികൾ, ബ്രുവറികൾ എന്നിവിടങ്ങളിലെ മദ്യം, സ്പിരിറ്റ് എന്നിവ ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പു വരുത്തണം. കള്ള് ചെത്തിന് താൽക്കാലികമായി നിയന്ത്രണമേർപ്പെടുത്തിയതിനാൽ അത്തരം തെങ്ങുകൾ നശിച്ചു പോകാതിരിക്കാനുള്ള നടപടികളും ഡെപ്യൂട്ടി കമ്മിഷണർമാർ സ്വീകരിക്കണം. പ്രവർത്തനം നിഷേധിച്ച ബാറുകൾ, ബിയർ പാർലറുകൾ ഔട്ട്‌ലെറ്റുകൾ, ക്ലബ്ബുകൾ തുടങ്ങിയവ ഏപ്രിൽ 14 വരെ പ്രവർത്തിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചിട്ടുള്ള ശുചിത്വവും അകലവും ജീവനക്കാർ പാലിക്കണമെന്നും എക്‌സൈസ് കമ്മീഷണർ അറിയിച്ചു.

Tags:    
News Summary - kerala excise department-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.