തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെത്താൻ നൽകുന്ന പാസ് വിതരണം നിർത്തി. നിലവിൽ കേരളത്തിലെത്തിയവരുടെ പരിശോധനകൾ പൂർത്തിയായതിന് ശേഷം മാത്രമേ പുതുതായി പാസ് നൽകു.
നേരത്തെ റെഡ്സോൺ ജില്ലകളിൽ നിന്ന് എത്തുന്നവർക്ക് സർക്കാർ ക്വാറൻറീൻ നിർബന്ധമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പാസ് വിതരണം നിർത്തി നിലവിൽ കേരളത്തിലെത്തിയവരുടെ വിവരശേഖരണം സർക്കാർ ആരംഭിച്ചത്. രണ്ട് മൂന്ന് ദിവസത്തിന് ശേഷമാവും ഇനി പാസ് വിതരണം ആരംഭിക്കുകയെന്നാണ് റിപ്പോർട്ടുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.