തിരുവനന്തപുരം: അഞ്ച് നിയമസഭ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം. ഞായറാഴ്ച നിശ ്ശബ്ദപ്രചാരണം. 21നാണ് വട്ടിയൂർക്കാവ്, കോന്നി, എറണാകുളം, അരൂർ, മഞ് ചേശ്വരം മണ്ഡലങ്ങളിൽ വോെട്ടടുപ്പ്. ശബരിമലയും വിശ്വാസ സംരക്ഷണവും സാമുദായിക സംഘടന സ്വാധീനവുമെല്ലാമാണ് മണ്ഡലങ്ങളിൽ പ്രധാന വിഷയം. വട്ടിയൂർക്കാവ്, കോന്നി, മഞ്ചേശ്വരം എന്നിവിടങ്ങളിൽ ശക്തമായ ത്രികോണമത്സരമാണ് നടക്കുന്നത്.
മഞ്ചേശ്വരത്ത് എം.എൽ.എയായിരുന്ന പി.ബി. അബ്ദുൽ വഹാബിെൻറ വിയോഗത്തെതുടർന്നാണ് ഉപതെരഞ്ഞെടുപ്പ്. നാല് എം.എൽ.എമാർ ലോക്സഭയിലേക്ക് ജയിച്ചതിനെത്തുടർന്നാണ് മറ്റു മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ്. നിലവിൽ അഞ്ച് മണ്ഡലങ്ങളും കൈവശമുണ്ടായിരുന്ന യു.ഡി.എഫ് അവ നിലനിർത്താൻ എല്ലാ ശ്രമവും നടത്തുന്നു.
പാലാ അട്ടിമറിയുടെ ആത്മവിശ്വാസത്തിലാണ് എൽ.ഡി.എഫ്. വട്ടിയൂർക്കാവിൽ മേയർ വി.കെ. പ്രശാന്തിലൂടെ അട്ടിമറി പ്രതീക്ഷിക്കുേമ്പാൾ അരൂർ നിലനിർത്താമെന്നും കണക്കുകൂട്ടുന്നു. എന്നാൽ, അഞ്ച് മണ്ഡലങ്ങളും തുണക്കുമെന്നും അത് എൽ.ഡി.എഫ് സർക്കാറിനെതിരായ ജനവിധിയാകുമെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടൽ. കോന്നി, വട്ടിയൂർക്കാവ്, മഞ്ചേശ്വരം മണ്ഡലങ്ങളിൽ അട്ടിമറി ജയ പ്രതീക്ഷയിലാണ് ബി.ജെ.പി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.