കൊച്ചി: ഇതരസംസ്ഥാനങ്ങളെ അപേക്ഷിച്ച് വൻ ദുരന്തങ്ങളിൽനിന്ന് ഒഴിഞ്ഞുനിൽക്കുേമ്പാഴും കേരളത്തിൽ ഭാവിയിൽ അതിന് സാധ്യതകൾ ഏറെയെന്ന് റിപ്പോർട്ട്. ദേശീയ ദുരന്തനിവാരണ അതോറിറ്റിക്ക് സെപ്റ്റംബറിൽ സമർപ്പിച്ച റിപ്പോർട്ടിൽ കേരളം നേരിടുന്ന ദുരന്തഭീഷണികൾ അക്കമിട്ട് നിരത്തിയിട്ടുണ്ട്. എന്നിട്ടും പ്രതിരോധസംവിധാനങ്ങൾ ശക്തിപ്പെടുത്താനുള്ള നടപടികളിൽ കാര്യമായ പുരോഗതിയില്ല. ഒാഖി ദുരന്തത്തിെൻറ പശ്ചാത്തലത്തിൽ മുന്നറിയിപ്പിനെച്ചൊല്ലി വിവാദം കൊഴുക്കുേമ്പാൾ കേരളം ഇതിനകം തിരിച്ചറിഞ്ഞ ദുരന്തസാധ്യതകൾ ഫലപ്രദമായി നേരിടാൻ എന്തുനടപടിയാണ് കൈക്കൊണ്ടത് എന്നചോദ്യം ശേഷിക്കുന്നു. ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ 13ാം വാർഷികഭാഗമായാണ് കേരളം റിപ്പോർട്ട് അവതരിപ്പിച്ചത്. എട്ടു ദുരന്തസാധ്യതകൾ റിപ്പോർട്ടിൽ വിവരിച്ചിട്ടുണ്ട്. വിവിധതരം ദുരന്തഭീഷണികൾ അഭിമുഖീകരിക്കുന്ന സംസ്ഥാനമാണ് കേരളമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ജനസാന്ദ്രതയുടെ കാര്യത്തിൽ രാജ്യത്ത് മൂന്നാം സ്ഥാനത്ത് നിൽക്കുന്ന കേരളത്തിൽ ഏതെങ്കിലും ദുരന്തമുണ്ടായാൽ വ്യാപ്തി താരതമ്യേന കൂടുതലായിരിക്കും. സംസ്ഥാനത്തിെൻറ 14.5 ശതമാനം പ്രദേശത്ത് കടുത്ത വെള്ളപ്പൊക്കഭീഷണി നിലനിൽക്കുന്നു. തീരമേഖലയുടെ 55.5 ശതമാനവും തീരപ്രദേശവുമായി ബന്ധപ്പെട്ട ദുരന്തങ്ങൾക്ക് സാധ്യതയുള്ളവയാണ്. ഭൂകമ്പസാധ്യതയുള്ള മേഖലകളിൽ സോൺ മൂന്നു വിഭാഗത്തിലാണ് കേരളം ഉൾപ്പെടുന്നത്. സംസ്ഥാനത്ത് ഒാരോവർഷവും 35 പേർ മിന്നലേറ്റ് മരിക്കുന്നു. കേരളത്തിൽ 10,000 വാഹനങ്ങളിൽ 65 എണ്ണം അപകടങ്ങളിൽപെടുന്നതായാണ് കണക്ക്. ദേശീയ ശരാശരി ഇത് 10,000 വാഹനങ്ങൾക്ക് 42.3 ആണ്. സംസ്ഥാനത്ത് ഉപയോഗിക്കുന്ന പാചകവാതകത്തിെൻറ 45 ശതമാനവും റോഡ്മാർഗമാണ് കൊണ്ടുപോകുന്നത് എന്നതും പൊതുജനസുരക്ഷക്ക് ഭീഷണിയാണ്.
എന്നാൽ, സംസ്ഥാനത്തെ സ്കൂളുകളിൽപോലും ദുരന്തനിവാരണ സംവിധാനങ്ങൾ വളരെ ദുർബലമാണ്. ഇടിമിന്നലും തീപിടിത്തവും തടയാനുള്ള സംവിധാനം ഭൂരിഭാഗം സ്കൂളുകളിലുമില്ല. ഫയർഫോഴ്സ് പോലുള്ള അടിയന്തര സേവനസംവിധാനങ്ങളിൽ മതിയായ ജീവനക്കാരില്ലാത്തതും സുരക്ഷക്ക് വെല്ലുവിളിയാകുന്നു. ഭൂകമ്പസാധ്യതയുള്ള പ്രദേശങ്ങളിൽ സ്കൂളുകളടക്കം കെട്ടിടങ്ങൾ നിർമിക്കുേമ്പാൾ പ്രത്യേക ശ്രദ്ധ നൽകാൻ കഴിഞ്ഞിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.