Posted On
date_range Updated On
date_range അനധികൃത സ്വത്ത് സമ്പാദനം: ജേക്കബ് തോമസിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം
തിരുവനന്തപുരം: സംസ്ഥാനത്തെ മുതിർന്ന ഡി.ജി.പി ജേക്കബ് തോമസിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം. ബിനാമി പേരില ്‍ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന പരാതിയിലാണ് ആഭ്യന്തരവകുപ്പ് ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്.
ജ േക്കബ് തോമസ് സംസ്ഥാനത്തിനകത്തും പുറത്തും ഭൂമി വാങ്ങിക്കൂട്ടിയെന്നാരോപിച്ച് കണ്ണൂര്‍ സ്വദേശിയായ വ്യക്തി ഡി.ജി.പി ലോക്നാഥ് ബെഹ്റക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
അന്വേഷണം ആവശ്യമാണെന്ന് കാണിച്ച് ക്രൈംബ്രാഞ്ച് മേധാവി സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കി. സര്‍ക്കാര്‍ അനുമതി നല്‍കിയതോടെയാണ് ക്രൈംബ്രാഞ്ച് തിരുവനന്തപുരം എസ്.പിക്ക് അന്വേഷണച്ചുമതല കൈമാറിയത്. ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.