ടി.പി.ആർ വീണ്ടും ഉയർന്നു; 18,582 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം:  സംസ്ഥാനത്ത്​ 18,582 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2681, തൃശൂര്‍ 2423, കോഴിക്കോട് 2368, എറണാകുളം 2161, പാലക്കാട് 1771, കണ്ണൂര്‍ 1257, കൊല്ലം 1093, ആലപ്പുഴ 941, കോട്ടയം 929, തിരുവനന്തപുരം 927, ഇടുക്കി 598, പത്തനംതിട്ട 517, വയനാട് 497, കാസര്‍ഗോഡ് 419 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.11 

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,22,970 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.11 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,94,57,951 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.

17,626 പേര്‍ക്ക് സമ്പർക്ക രോഗബാധ

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 102 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 18,601 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 141 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 17,626 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 747 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 2580, തൃശൂര്‍ 2403, കോഴിക്കോട് 2330, എറണാകുളം 2150, പാലക്കാട് 1238, കണ്ണൂര്‍ 1166, കൊല്ലം 1084, ആലപ്പുഴ 922, കോട്ടയം 874, തിരുവനന്തപുരം 894, ഇടുക്കി 587, പത്തനംതിട്ട 498, വയനാട് 492, കാസര്‍ഗോഡ് 408 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

68 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 23, പത്തനംതിട്ട, പാലക്കാട് 7 വീതം, കൊല്ലം 6, കോട്ടയം, തൃശൂര്‍, വയനാട്, കാസര്‍ഗോഡ് 4 വീതം, എറണാകുളം 3, തിരുവനന്തപുരം, ഇടുക്കി 2 വീതം, ആലപ്പുഴ, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

 20,089 പേര്‍ക്ക്​ രോഗമുക്​തി

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 20,089 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1174, കൊല്ലം 1614, പത്തനംതിട്ട 627, ആലപ്പുഴ 1199, കോട്ടയം 672, ഇടുക്കി 307, എറണാകുളം 1885, തൃശൂര്‍ 2536, പാലക്കാട് 2243, മലപ്പുറം 2987, കോഴിക്കോട് 2497, വയനാട് 658, കണ്ണൂര്‍ 1047, കാസര്‍ഗോഡ് 643 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,78,630 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 34,92,367 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി

കോവിഡ് വ്യാപനം: കേന്ദ്ര ആരോഗ്യമന്ത്രി ഇന്നെത്തും

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ തീ​വ്ര കോ​വി​ഡ് വ്യാ​പ​ന സാ​ഹ​ച​ര്യം അ​വ​ലോ​ക​നം ചെ​യ്യാ​നും കൂ​ടു​ത​ല്‍ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ ച​ര്‍ച്ച ചെ​യ്യു​ന്ന​തി​നു​മാ​യി കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി മ​ന്‍സു​ഖ് മാ​ണ്ഡ​വ്യ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം തി​ങ്ക​ളാ​ഴ്​​ച ത​ല​സ്ഥാ​ന​ത്തെ​ത്തും. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന​ട​ക്കം ഉ​ന്ന​ത​രു​മാ​യി ച​ര്‍ച്ച ന​ട​ത്തും. തി​ങ്ക​ളാ​ഴ്​​ച ഉ​ച്ച​ക​ഴി​ഞ്ഞ്​ 2.30 മു​ത​ല്‍ നാ​ലു​വ​രെ​യാ​ണ്​ സ​ർ​ക്കാ​ർ​ത​ല ച​ര്‍ച്ച. മു​ഖ്യ​മ​ന്ത്രി​യെ കൂ​ടാ​തെ ആ​രോ​ഗ്യ​മ​ന്ത്രി, ചീ​ഫ് സെ​ക്ര​ട്ട​റി, ആ​രോ​ഗ്യ സെ​ക്ര​ട്ട​റി, മ​റ്റ് ഉ​ന്ന​ത​ര്‍ തു​ട​ങ്ങി​യ​വ​ര്‍ ച​ര്‍ച്ച​യി​ല്‍ പ​ങ്കെ​ടു​ക്കും. കേ​ന്ദ്ര ആ​രോ​ഗ്യ സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ സം​ഘം ഞാ​യ​റാ​ഴ്​​ച ത​ന്നെ എ​ത്തി​യി​ട്ടു​ണ്ട്. 

വാക്‌സിനേഷന്‍ യജ്​ഞം ഒരാഴ്ച നൽകിയത്​ 24 ലക്ഷത്തിലധികം പേര്‍ക്ക്

തി​രു​വ​ന​ന്ത​പു​രം: ആ​ഗ​സ്​​റ്റ്​ ഒ​മ്പ​തി​ന്​ ആ​രം​ഭി​ച്ച വാ​ക്‌​സി​നേ​ഷ​ന്‍ യ​ജ്​​ഞ​ത്തി​ലൂ​ടെ ഞാ​യ​റാ​ഴ്ച വ​രെ 24,16,706 പേ​ർ​ക്ക്​ വാ​ക്‌​സി​ന്‍ ന​ല്‍കി. ആ​ദ്യ ദി​വ​സ​ങ്ങ​ളി​ല്‍ വാ​ക്‌​സി​​ൻ ക്ഷാ​മം കാ​ര​ണം എ​ണ്ണം കു​റ​ഞ്ഞെ​ങ്കി​ലും കൂ​ടു​ത​ല്‍ വാ​ക്‌​സി​ന്‍ ല​ഭ്യ​മാ​യ​തോ​ടെ എ​ണ്ണം വ​ര്‍ധി​ച്ചു. തി​ങ്ക​ള്‍ 2,54,409, ചൊ​വ്വ 99,528, ബു​ധ​ന്‍ 2,42,422, വ്യാ​ഴം 4,08,632, വെ​ള്ളി 5,60,515, ശ​നി 5,26,246 എ​ന്നി​ങ്ങ​നെ​യാ​ണ് വാ​ക്‌​സി​നേ​ഷ​ന്‍ യ​ജ്ഞം ന​ട​ത്തി​യ​ത്. ഞാ​യ​റാ​ഴ്​​ച 3,24,954 പേ​ര്‍ക്കാ​ണ് വാ​ക്‌​സി​ന്‍ ന​ല്‍കി​യ​ത്. അ​തി​ല്‍ 2,95,294 പേ​ര്‍ക്ക് ഒ​ന്നാം ഡോ​സ് വാ​ക്‌​സി​നും 29,660 പേ​ര്‍ക്ക് ര​ണ്ടാം ഡോ​സ് വാ​ക്‌​സി​നും ന​ല്‍കി​യ​താ​യും ആ​രോ​ഗ്യ മ​ന്ത്രി വീ​ണ ജോ​ർ​ജ്​ അ​റി​യി​ച്ചു.

സം​സ്ഥാ​ന​ത്തി​ന് ഞാ​യ​റാ​ഴ്​​ച അ​ഞ്ചു​ല​ക്ഷം ഡോ​സ് കോ​വീ​ഷീ​ല്‍ഡ് വാ​ക്‌​സി​ന്‍ കൂ​ടി എ​റ​ണാ​കു​ള​ത്ത് രാ​ത്രി​യോ​ടെ ല​ഭ്യ​മാ​യി. ഇ​ത് മ​റ്റ് ജി​ല്ല​ക​ളി​ലേ​ക്ക് വി​ത​ര​ണം ചെ​യ്തു​വ​രു​ന്നു.

1220 സ​ര്‍ക്കാ​ര്‍ കേ​ന്ദ്ര​ങ്ങ​ളും 189 സ്വ​കാ​ര്യ കേ​ന്ദ്ര​ങ്ങ​ളും ഉ​ള്‍പ്പെ​ടെ 1409 വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്. സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ ഒ​ന്നും ര​ണ്ടും ഡോ​സ് ചേ​ര്‍ത്ത് ആ​കെ 2,42,66,857 പേ​ര്‍ക്കാ​ണ് വാ​ക്‌​സി​ന്‍ ന​ല്‍കി​യ​ത്. അ​തി​ല്‍ 1,75,79,206 പേ​ര്‍ക്ക് ഒ​ന്നാം ഡോ​സ് വാ​ക്‌​സി​നും 66,87,651 പേ​ര്‍ക്ക് ര​ണ്ടാം ഡോ​സ് വാ​ക്‌​സി​നു​മാ​ണ് ന​ല്‍കി​യ​ത്.

Tags:    
News Summary - Kerala Covid updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.