സംസ്ഥാനത്ത് ഇന്ന് 6491 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.83

സംസ്ഥാനത്ത് ഇന്ന് 6491 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 66,042 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.83 ആണ്. 26 മരണങ്ങളാണ് കോവിഡ് കാരണമാണെന്ന് ഇന്ന്​ സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 95 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5669 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 663 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 

കോവിഡ്​ സ്ഥിരീകരിച്ചവരുടെ എണ്ണം ജില്ലകളില്‍ 

കോഴിക്കോട് 833
എറണാകുളം 774
മലപ്പുറം 664
തൃശൂര്‍ 652
ആലപ്പുഴ 546
കൊല്ലം 539
പാലക്കാട് 463
തിരുവനന്തപുരം 461
കോട്ടയം 450
പത്തനംതിട്ട 287
കണ്ണൂര്‍ 242
വയനാട് 239
ഇടുക്കി 238
കാസര്‍കോട്​ 103
ഇതിൽ കോഴിക്കോട് 781, എറണാകുളം 566, മലപ്പുറം 628, തൃശൂര്‍ 634, ആലപ്പുഴ 530, കൊല്ലം 536, പാലക്കാട് 255, തിരുവനന്തപുരം 363, കോട്ടയം 444, പത്തനംതിട്ട 220, കണ്ണൂര്‍ 197, വയനാട് 219, ഇടുക്കി 201, കാസര്‍കോട്​ 95 എന്നിങ്ങനെ സമ്പര്‍ക്കത്തിലൂടെയാണ്​ രോഗം ബാധിച്ചത്​.

66,042 സാമ്പിളുകൾ

24 മണിക്കൂറിനിടെ 66,042 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.83 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 60,18,925 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

26 മരണങ്ങൾ

26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2121 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

64 ആരോഗ്യ പ്രവര്‍ത്തകര്‍

64 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 16, കണ്ണൂര്‍ 13, കോഴിക്കോട് 8, പത്തനംതിട്ട 7, തിരുവനന്തപുരം 5, തൃശൂര്‍ 3, കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട്, കാസര്‍കോട്​ 2 വീതം മലപ്പുറം, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

5770 പേർക്ക്​ രോഗമുക്​തി

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5770 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 65,106 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 5,11,008 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

രോഗമുക്​തിരുടെ എണ്ണം ജില്ലകളിൽ

തിരുവനന്തപുരം 461
കൊല്ലം 175
പത്തനംതിട്ട 170
ആലപ്പുഴ 899
കോട്ടയം 436
ഇടുക്കി 181
എറണാകുളം 750
തൃശൂര്‍ 631
പാലക്കാട് 349
മലപ്പുറം 588
കോഴിക്കോട് 678
വയനാട് 71
കണ്ണൂര്‍ 320
കാസര്‍കോട്​ 61

നിരീക്ഷണത്തിൽ 3.14 ലക്ഷം പേർ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,14,676 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,98,616 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 16,060 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1853 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

3 പുതിയ ഹോട്ട് സ്‌പോട്ടുകൾ

ഇന്ന് 3 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ അകാലംകുന്ന് (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 3), എറണാകുളം ജില്ലയിലെ തിരുവാണിയൂര്‍ (സബ് വാര്‍ഡ് 1, 10), കൊല്ലം ജില്ലയിലെ ചാത്തന്നൂര്‍ (സബ് വാര്‍ഡ് 2) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

13 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 546 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.