സാമ്പത്തിക തട്ടിപ്പ്​: സിനിമ നിർമാതാക്കൾക്കെതിരെ ഹരജി

കൊ​ച്ചി: ടൊ​വി​നോ നാ​യ​ക​നാ​യ ‘പ​ള്ളി​ച​ട്ട​മ്പി’ സി​നി​മ​യു​ടെ നി​ർ​മാ​താ​ക്ക​ൾ​ക്കെ​തി​രെ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ്​ ആ​രോ​പി​ച്ച്​ ദു​ബൈ ​വ്യ​വ​സാ​യി​യു​ടെ ഹ​ര​ജി. നി​ർ​മാ​താ​ക്ക​ളാ​യ നൗ​ഫ​ൽ അ​ഹ​മ്മ​ദ്, ബ്രി​ജീ​ഷ് മു​ഹ​മ്മ​ദ് എ​ന്നി​വ​ർ 15 കോ​ടി​യോ​ളം രൂ​പ വാ​ങ്ങി​യി​ട്ടും മ​ട​ക്കി ന​ൽ​കി​യി​ല്ലെ​ന്നാ​രോ​പി​ച്ച്​ സി.​ബി.​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട്​ മ​ങ്കി​ലാ​ൽ സു​നി​ൽ അ​ഗ​ർ​വാ​ളാ​ണ്​ ഹ​ര​ജി ന​ൽ​കി​യ​ത്. ഇ​രു​വ​ർ​ക്കു​മെ​തി​രെ ദു​ബൈ​യി​ൽ അ​റ​സ്റ്റ് വാ​റ​ണ്ടു​ണ്ടെ​ന്നും ഹ​ര​ജി​യി​ൽ പ​റ​യു​ന്നു.

രാ​ജ്യ​ത്തി​നു പു​റ​ത്തും കു​റ്റ​കൃ​ത്യം ന​ട​ന്ന​തി​നാ​ലാ​ണ്​ സി.​ബി.​ഐ അ​ന്വേ​ഷ​ണം​ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ഇ​വ​രു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ മ​ര​വി​പ്പി​ക്ക​ണ​മെ​ന്നും അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ സി​നി​മ റി​ലീ​സ് സ്റ്റേ ​ചെ​യ്യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഹ​ര​ജി പ​രി​ഗ​ണി​ച്ച ജ​സ്റ്റി​സ് കെ. ​ബാ​ബു എ​തി​ർ​ക​ക്ഷി​ക​ളു​ടെ വി​ശ​ദീ​ക​ര​ണം തേ​ടി.

Tags:    
News Summary - Financial fraud: Petition filed against film producers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.