സംസ്​ഥാനത്ത്​ ഒരു കോവിഡ്​ മരണം കൂടി

തിരുവനന്തപുരം: സംസ്​ഥാനത്ത്​ കോവിഡ്​ ബാധിച്ച്​ ഒരാൾ കൂടി  മരിച്ചു. പാലക്കാട്​ കടമ്പഴിപ്പുറം സ്വദേശിനിയായ മീനാക്ഷി അമ്മാൾ കഴിഞ്ഞ ദിവസമാണ്​ മരിച്ചത്​. 73 വയസായിരുന്നു. 

പാലക്കാട്​ ജില്ല ആശുപത്രിയിൽവെച്ച്​ ബുധനാഴ്​ചയാണ്​​ ഇവർ മരിച്ചത്​. മരണശേഷമാണ്​ ഇവർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. മേയ്​ 25നാണ്​ മീനാക്ഷി അമ്മാൾ ചെന്നൈയിൽനിന്ന്​ നാട്ടി​െലത്തിയത്​. മീനാക്ഷിപുരത്തെ സഹോദര​​​​െൻറ വീട്ടിൽ ക്വാറൻറീനിലായിരുന്നു. 

നിരീക്ഷണത്തിൽ കഴിയവേ ശക്തമായ പനി അനുഭവപ്പെട്ടതിനെ തുടർന്ന്​ മേയ്​ 28ന് ജില്ല ആശു​പത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മരണശേഷം വീണ്ടും സ്രവ​ സാമ്പിളുകൾ പരിശോധനക്ക്​ അയച്ചു. ഇവർക്ക്​ ന്യൂമോണിയ, പ്രമേഹം തുടങ്ങിയ രോഗങ്ങളുണ്ടായിരുന്നു. 

ഇതോടെ സംസ്​ഥാനത്ത്​ കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ എണ്ണം 12 ആയി. 

Latest Video

 

Full View
Tags:    
News Summary - Kerala Covid 19 Death -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.