????????????????? ??????????? ???????????????????? ??????????? ??.???. ???????? ???????????? ??????????? ??.???. ????????? ?????????? ???????????????

ഒരുസീറ്റ്​ മതിയെന്ന്​​ കേരള കോൺഗ്രസ്​ എം

​േകാട്ടയം: ലോക്സഭ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന് ഒരുസീറ്റ് മതിയെന്ന് പാർട്ടി നേതൃത്വം. പാലായിൽ കെ.എം. മാണിയുട െ വസതിയിൽ ചേർന്ന കേരള കോൺഗ്രസ്​ പാർലമ​​െൻററി പാർട്ടി യോഗത്തിനുശേഷം ഡെപ്യൂട്ടി ചെയർമാൻ സി.എഫ്​. തോമസാണ്​ ഇക ്കാര്യം വ്യക്തമാക്കിയത്​. തുടക്കംമുതൽ രണ്ട് സീറ്റ് ആവശ്യപ്പെടുന്ന കേരള കോൺഗ്രസിന് അതിനുള്ള അർഹതയുണ്ട്. എന്നാ ൽ, കോൺഗ്രസി​​​െൻറ ആവശ്യവും പൊതുതാൽപര്യവും അംഗീകരിച്ച്​ സിറ്റിങ്​ സീറ്റായ കോട്ടയത്ത്​ മത്സരിക്കാനാണ്​ തീരുമാനം. ആ സീറ്റിൽ മത്സരിക്കണമെന്ന താൽപര്യം വർക്കിങ്​ ചെയർമാൻ പി.ജെ. ജോസഫ്​ യോഗത്തിൽ ആവശ്യമുന്നയിച്ചു. ഇക്കാര്യത്തിൽ പാർട്ടി നേതാക്കളുമായി ആലോചിച്ച്​ തീരുമാനമെടുക്കും. പാർട്ടി ഒറ്റ​െക്കട്ടായിട്ടാണ്​ മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കോട്ടയം സീറ്റ്​ കൈവിട്ടുപോകാതെ വിജയിപ്പിക്കുകയാണ്​ കർത്തവ്യം -മാണി
കോട്ടയം: കേരള കോൺഗ്രസിന്​ ലഭിച്ച കോട്ടയം സീറ്റ് ഒരിക്കലും കൈവിട്ടുപോകാതെ വിജയിപ്പിച്ചെടുക്കുകയെന്നതാണ്​ കര്‍ത്തവ്യമെന്ന്​ കെ.എം. മാണി. കോട്ടയം ഒാർക്കിഡ്​ ​െറസിഡൻസിയിൽ നടന്ന സ്​റ്റിയറിങ്​ കമ്മിറ്റി യോഗത്തിനുശേഷം വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോട്ടയത്തെ സ്ഥാനാർഥിയെ നിശ്ചയിക്കാൻ പാര്‍ട്ടി തന്നെയാണ്​ ചുമതലപ്പെടുത്തിയത്​. തെരഞ്ഞെടുപ്പ്​ സംബന്ധിച്ച ലഘുചര്‍ച്ചയാണ്​ നടന്നത്​. പേരുകള്‍ ഒന്നും ചര്‍ച്ച ചെയ്തില്ല. പാര്‍ട്ടി രണ്ടുസീറ്റ് ചോദിച്ചു, ഒന്നു തന്നു. സ്ഥാനാര്‍ഥി നിര്‍ണയം തന്നെ ചുമതലപ്പെടുത്തിയ സാഹചര്യത്തില്‍ ഒറ്റക്ക്​ തീരുമാനമെടുക്കില്ല.

എത്രയും പെട്ടെന്ന്, അദ്​ഭുതകരമായ രീതിയിലായിരിക്കും സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുക. പാര്‍ട്ടിയില്‍ യോഗ്യരായ സ്ഥാനാര്‍ഥികളുണ്ടെന്നും മാണി വ്യക്തമാക്കി. വർക്കിങ്​ ​െ​ചയർമാൻ മത്സരിക്കണമെന്ന താൽപര്യം പ്രകടിപ്പിച്ചതിനാൽ മറ്റൊരുപേരിന്​ എന്താണ്​ പ്രസക്തിയെന്ന ചോദ്യത്തിന്​ അതേക്കുറിച്ച്​ ഇപ്പോൾ ചർച്ചചെയ്യേണ്ടതില്ലെന്നും പാർട്ടി ഫോറത്തിൽ ഇക്കാര്യം ചർച്ച ചെയ്യുമെന്നുമായിരുന്നു മറുപടി. വാർത്തസമ്മേളനത്തിൽ വർക്കിങ്​ ചെയർമാൻ പി.ജെ. ജോസഫ്​, വൈസ്​ പ്രസിഡൻറ്​ ജോസ്​ കെ. മാണി എം.പി, സി.എഫ്​. തോമസ്​ എം.എൽ.എ എന്നിവർ പ​െങ്കടുത്തു.

Tags:    
News Summary - Kerala Congress Withdraw the need of two seats - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.