Posted On
date_range Updated On
date_range നിയമസഭാ കക്ഷി നേതാവിനെ ചെയർമാൻെറ സമയമനുസരിച്ച് തീരുമാനിക്കും -റോഷി അഗസ്റ്റിൻ
തിരുവനന്തപുരം: നിയമസഭയിലെ കേരള കോൺഗ്രസിൻെറ കക്ഷി നേതാവിനെ ചെയർമാൻ ജോസ് കെ.മാണിയുടെ സമയമനുസരിച്ച് തീരുമ ാനിക്കുമെന്ന് റോഷി അഗസ്റ്റിൻ എം.എൽ.എ. ചെയർമാൻെറ സാന്നിധ്യത്തിലെ പാർലമെൻററി പാർട്ടി യോഗം വിളിക്കാൻ സാധിക ്കു. ചെയർമാൻ പങ്കെടുത്തില്ലെങ്കിൽ പാർലമെൻററി പാർട്ടി യോഗത്തിൽ എം.എൽ.എമാർ പങ്കെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ജോസ്.കെ മാണിയെ ചെയർമാനായി തെരഞ്ഞെടുത്ത സാഹചര്യം ചർച്ച ചെയ്യാനായി ജോസഫ് വിഭാഗവും ഇന്ന് യോഗം ചേരുന്നുണ്ട്. പാർട്ടി പിടിക്കാൻ നിയമനടപടികളിലേക്ക് നീങ്ങണോയെന്ന കാര്യത്തിൽ ഇന്ന് നടക്കുന്ന യോഗത്തിൽ തീരുമാനമുണ്ടായേക്കും.
കഴിഞ്ഞ ദിവസം നടന്ന കേരള കോൺഗ്രസ് സംസ്ഥാന സമിതി യോഗത്തിലാണ് ജോസ് കെ.മാണിയെ ചെയർമാനായി നിശ്ചയിച്ചത്. എന്നാൽ, തെരഞ്ഞെടുപ്പ് അംഗീകരിക്കില്ലെന്ന നിലപാടിലാണ് പി.ജെ ജോസഫ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.