തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ധനമന്ത്രി നിർമല സീതാരാമൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയുടെ സേവാതീര്‍ത്ഥിലെ ഓഫീസില്‍ രാവിലെ 11.15 ന് നടക്കുന്ന കൂടിക്കാഴ്ചയിൽ കേരളത്തിന്‍റെ വികസനം പ്രധാന ചർച്ചയാകുമെന്നാണ് കരുതുന്നത്.
കഴിഞ്ഞ സർക്കാറിന്‍റെ കാലത്ത് നടപ്പാക്കാത്ത പല കേന്ദ്രപദ്ധതികളും നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചയായേക്കാം. ദേശീയപാത വികസനം, റെയിൽവേ വികസനം, തുറമുഖ പദ്ധതികൾ, എയിംസ്, മെട്രോ തുടങ്ങി കേരളത്തിന് കേന്ദ്രസഹായത്തോടെ നേടിയെടുക്കേണ്ട നിരവധി പദ്ധതികളുണ്ട്. ഇവക്ക് കേന്ദ്രസർക്കാറിന്‍റെ പിന്തുണ ഉറപ്പാക്കുകയെന്നതും മുഖ്യമന്ത്രിക്ക് മുന്നിൽ വെല്ലുവിളിയായുണ്ട്.
ഉച്ച 2.30നാണ് കേന്ദ്ര ധനമന്ത്രിയെ കാണുന്നത്. സംസ്ഥാനത്തിന്‍റെ ധനസ്ഥിതിയും കേന്ദ്രസഹായമുൾപ്പെടെ കാര്യങ്ങളും ധനമന്ത്രിയെന്ന നിലയിൽ വി.ഡി. സതീശൻ കേന്ദ്രത്തിന് മുന്നിൽ സമർപ്പിക്കുമെന്നാണ് വിവരം. നളെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെയും കാണും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.