തിരുവനന്തപുരം: പ്രവാസികളുടെ കൂടി നാടാണിതെന്നും അവർക്ക് മുന്നിൽ ഒരു വാതിലും കൊട്ടിയടക്കില്ലെന്നും മുഖ്യമന്ത്രി. അവർക്ക് അവകാശപ്പെട്ട മണ്ണിലേക്കാണ് അവർ മടങ്ങിയെത്തുന്നത്. അന്യനാട്ടിൽ കഷ്ടപ്പെടുന്നവർക്ക് ഏത് ഘട്ടത്തിലും ഇങ്ങോേട്ടക്ക് വരാം, ഇൗ നാടിെൻറ സുരക്ഷിതത്വം അനുഭവിക്കാം. അവരുടെ സംരക്ഷണവും ഇവിടെയുള്ളവരുടെ സുരക്ഷിതത്വം ഒരുപോലെ ഉറപ്പുവരുത്താനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.
കേരളത്തിെല പ്രവാസികൾ രോഗവാഹകരോ അകറ്റിനിർത്തപ്പെടേണ്ടവരോ അല്ല. അങ്ങനെയാക്കാൻ ചിലർ ശ്രമിക്കുന്നു. പുറമെനിന്ന് ആരും വരേണ്ടതില്ല എന്ന സമീപനം എവിടെയും സ്വീകരിക്കില്ല. വീടും നാടും പെറ്റമ്മയെ പോലെ തന്നെ വൈകാരിക ബന്ധമുള്ളതാണ്. കുപ്രചാരണക്കാർക്ക് വേറെ ലക്ഷ്യങ്ങളുണ്ട്. അതിൽ ജനം കുടുങ്ങരുത്.
കോവിഡ് പ്രതിരോധത്തിന് വിവിധ ഇടപെടലുകൾ നടക്കുന്നുണ്ട്. എന്നാൽ, എല്ലാ ഇടപെടലുകളെയും അപ്രസക്തമാക്കുന്ന ചില പരിമിതികളുമുണ്ട്. അതിനെ മറികടക്കാനുള്ള പരിശ്രമങ്ങളാണ് ഇേപ്പാൾ നടക്കുന്നത്. ഇതിനിടെ വിദ്വേഷം ജനിപ്പിക്കുന്നതും തെറ്റിദ്ധാരണയുണ്ടാക്കുന്നതുമായ പ്രചാരണങ്ങളിൽ മുഴുകരുത്.
ലക്ഷക്കണക്കിന് മലയാളികൾ കേരളത്തിന് പുറത്ത് കഴിയുന്നുണ്ട്. അവർക്കെല്ലാം ഒരേ ദിവസം മടങ്ങിവരാൻ കഴിയില്ല. പ്രത്യേക സാഹചര്യത്തിൽ പ്രത്യേക ക്രമീകരണങ്ങൾ വേണ്ടിവരും -മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.