മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് മുക്തനായി
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് മുക്തനായി. കോവിഡ് പരിശോധന ഫലം നെഗറ്റീവായ അദ്ദേഹം ഇന്ന് ആശുപത്രി വിേട്ടക്കും. ഏപ്രിൽ എട്ടിനായിരുന്നു മുഖ്യമന്ത്രിക്ക് രോഗം സ്ഥിരീകരിച്ചത്. അന്ന് തന്നെ അദ്ദേഹം ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറിയിരുന്നു.
മുഖ്യമന്ത്രിയുടെ മകൾ വീണ, മരുമകൻ മുഹമ്മദ് റിയാസ്, ചെറുമകൻ ഇഷാൻ എന്നിവരും കോവിഡ് ബാധിച്ച് മെഡിക്കൽ കോളജിൽ ചികിത്സയിലുണ്ടായിരുന്നു.
മെഡിക്കൽ കോളജ് ആശുപത്രിയിൽ ഭാര്യയും ചെറുമകനും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ഭാര്യ കമലക്ക് കോവിഡ് ഇല്ലെങ്കിലും ചെറുമകന് കൂട്ടിരിക്കുന്നതിനാണ് ആശുപത്രിയിൽ എത്തിയത്. മകൾ വീണക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. വീണയും ഭർത്താവ് റിയാസും നേരത്തെ തന്നെ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.
മെഡിക്കൽ കോളജ് പേവാർഡ് ഒന്നാം നിലയിലെ കോവിഡ് വി.െഎ.പി റൂമിലാണ് മുഖ്യമന്ത്രിക്കും കുടുംബത്തിനും ചികിത്സാസൗകര്യമൊരുക്കിയത്. ഡോ. മുബാറക്കിെൻറ നേതൃത്വത്തിലുള്ള പത്തംഗ പ്രത്യേക മെഡിക്കൽ സംഘമാണ് ചികിത്സാകാര്യങ്ങൾ ഏകോപിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.