ഇ.ഡി ഉദ്യോഗസ്ഥര ആക്രമിച്ച കേസ്: ഏഴ് പ്രതികളെകൂടി പൊലീസ് കസ്റ്റഡിയിൽ വിട്ടു

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ്​ പി​ണ​റാ​യി വി​ജ​യ​ന്‍റെ വ​സ​തി​യി​ൽ പ​രി​ശോ​ധ​ന​ക്കെ​ത്തി​യ ഇ.​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സി​ൽ പ്ര​തി​ക​ളാ​യ മു​ൻ കൗ​ൺ​സി​ല​ർ ഐ.​പി. ബി​നു ഉ​ൾ​പ്പെ​ടെ ഏ​ഴു​പേ​രെ ശ​നി​യാ​ഴ്ച വൈ​കി​ട്ട് അ​ഞ്ച് വ​രെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. കേ​സി​ലെ 11 മു​ത​ൽ 17 വ​രെ പ്ര​തി​ക​ളെ​യാ​ണ്​ ക​സ്റ്റ​ഡി​യി​ൽ​വി​ട്ട്​ തി​രു​വ​ന​ന്ത​പു​രം ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി ന​ട​പ​ടി.

വ​ഞ്ചി​യൂ​ർ അ​മ്പ​ല​ത്തു​മു​ക്ക്​ രേ​വ​ന്ത്, വ​ർ​ക്ക​ല ഇ​ല​ക​മ​ൺ ലെ​നി​ൻ രാ​ജ്, നെ​യ്യാ​റ്റി​ൻ​ക​ര തെ​ക്കു​മ്പു​റം കാ​വി​ന്​ സ​മീ​പം ജി.​ആ​ർ. ന​ന്ദു, നെ​യ്യാ​റ്റി​ൻ​ക​ര മ​ഞ്ച​വി​ളാ​കം രാ​ഹു​ൽ രാ​ജ​ൻ, നെ​ടു​മ​ങ്ങാ​ട്​ ത​റ​ട്ട രാ​ഹു​ൽ, വ​ഞ്ചി​യൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​ക്ക്​ സ​മീ​പം ഐ.​പി. ബി​നു, കൈ​മ​നം സ്വ​ദേ​ശി ​വൈ​ശാ​ഖ്​ എ​ന്നി​വ​രെ​യാ​ണ്​ ക​സ്റ്റ​ഡി​യി​ൽ വി​ട്ട​ത്. പ്ര​തി​ക​ളു​​മാ​യി അ​ന്വേ​ഷ​ണ​സം​ഘം സം​ഭ​വ​സ്ഥ​ല​ത്ത്​ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.

ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ ഇ.​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ, കാ​ർ ഡ്രൈ​വ​ർ, ഇ.​ഡി സം​ഘ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ബാ​ങ്ക് ജീ​വ​ന​ക്കാ​ർ, സി.​ആ​ർ.​പി.​എ​ഫ്, പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​രെ ഈ ​പ്ര​തി​ക​ളെ കാ​ണി​ച്ചു തി​രി​ച്ച​റി​യ​ണ​മെ​ന്നും ശാ​സ്ത്രീ​യ തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്ക​ണ​മെ​ന്നും സം​ഭ​വ സ്ഥ​ല​ത്ത് കൊ​ണ്ടു​പോ​ക​ണ​മെ​ന്നും ഗൂ​ഢാ​ലോ​ച​ന അ​ന്വേ​ഷി​ക്ക​ണ​​മെ​ന്നും ഇ​തി​ന്​ മ​തി​യാ​യ സ​മ​യം വേ​ണ​മെ​ന്നും സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ്​ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ മ​നു ക​ല്ല​മ്പ​ള്ളി ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​തി​യാ​യ മു​ൻ കൗ​ൺ​സി​ല​റും പാ​ള​യം ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യു​മാ​യ ഐ.​പി. ബി​നു​വി​ന്​ ജ​യി​ലി​ൽ മ​തി​യാ​യ ചി​കി​ത്സ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന്​ പ്ര​തി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​ൻ മു​രു​ക്കും​പു​ഴ വി​ജ​യ​കു​മാ​റും ആ​വ​ശ്യ​പ്പെ​ട്ടു.

എ​ന്നാ​ൽ, പ്രോ​സി​ക്യൂ​ഷ​ൻ ആ​വ​ശ്യം അം​ഗീ​ക​രി​ച്ച കോ​ട​തി പ്ര​തി​ക​ളെ ര​ണ്ടു​ദി​വ​സ​ത്തേ​ക്ക്​ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ടു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഒ​ന്നു​മു​ത​ൽ 10 വ​രെ പ്ര​തി​ക​ളെ കോ​ട​തി പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ ന​ൽ​കി​യി​രു​ന്നു. ഇ​വ​രു​ടെ തെ​ളി​വെ​ടു​പ്പും ചോ​ദ്യം ചെ​യ്യ​ലും പൂ​ർ​ത്തി​യാ​യ​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ ഏ​ഴ്​ പ്ര​തി​ക​ളെ കൂ​ടി ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യ​ത്. സം​ഭ​വ​ത്തി​ന്​ പി​ന്നി​ൽ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്ന ഇ.​ഡി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ക്കാ​ര്യ​ങ്ങ​ളും അ​ന്വേ​ഷ​ണ​സം​ഘം പ​രി​ശോ​ധി​ക്കു​ക​യാ​ണ്.

Tags:    
News Summary - ED officers assault case: Seven more accused remanded in police custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.