മുഖ്യമന്ത്രി: ഇന്ദിരാഭവനിൽ രാവിലെ മൂകത, വൈകീട്ട്​ ജനത്തിരക്ക്; പിന്നെ...

​തി​രു​വ​ന​ന്ത​പു​രം: ആ​ളും അ​ന​ക്ക​വു​മി​ല്ലാ​തെ മൂ​ക​മാ​യി​രു​ന്നു ബു​ധ​നാ​ഴ്ച രാ​വി​ലെ മു​ത​ൽ കെ.​പി.​സി.​സി ആ​സ്ഥാ​ന​മാ​യ ഇ​ന്ദി​രാ​ഭ​വ​ൻ. രാ​വി​ലെ ഏ​താ​നും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ മാ​ത്ര​മാ​ണ്​ ഓ​ഫി​സി​ന് മു​ന്നി​ലു​ണ്ടാ​യി​രു​ന്ന​ത്. വൈ​കീ​ട്ടോ​ടെ സ്ഥി​തി മാ​റി. മു​റ്റം നി​റ​യെ വ​ൻ​ജ​ന​ക്കൂ​ട്ടം.

പ​ത്ത് ദി​വ​സം മു​മ്പ്​ ഉ​ത്സ​വ​സ​മാ​ന​മാ​യ ആ​ഘോ​ഷം ന​ട​ന്ന ഇ​ട​മാ​ണ്. മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പ​നം നീ​ണ്ട​തോ​ടെ പൂ​രം ക​ഴി​ഞ്ഞ്​ ആ​ളൊ​ഴി​ഞ്ഞ അ​മ്പ​ല​പ​റ​മ്പ് പോ​ലെ​യാ​ണ്​ പി​ന്നീ​ട്​ ഇ​ന്ദി​രാ​ഭ​വ​ൻ കാ​ണ​പ്പെ​ട്ട​ത്. സ​ക​ല സ​ന്തോ​ഷ​വും കെ​ട്ട്,​ മൂ​ക​മാ​യ നി​ല​യി​ലാ​യി.

ബു​ധ​നാ​ഴ്ച മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കു​മെ​ന്ന്​ ക​രു​തി​യാ​ണ്​ രാ​വി​ലെ മു​ത​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ എ​ത്തി കാ​ത്തു​നി​ന്ന​ത്. 11 മ​ണി​യോ​ടെ മൂ​ക​ത​ക്ക്​ വി​രാ​മ​മി​ട്ട്​ കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍റ്​ സ​ണ്ണി ജോ​സ​ഫ്​ പു​റ​ത്തേ​ക്ക്​ വ​ന്നു. ചു​റ്റും കൂ​ടി​യ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട്​ പ്ര​ഖ്യാ​പ​നം ബു​ധ​നാ​ഴ്ച​ത​ന്നെ ഉ​ണ്ടാ​കു​മെ​ന്നാ​ണ്​ ത​ന്‍റെ​യും പ്ര​തീ​ക്ഷ​യെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ‘‘സോ​ണി​യ ഗാ​ന്ധി ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു​വെ​ന്ന് അ​റി​യാ​മ​ല്ലോ. ച​ര്‍ച്ച​ക​ളെ​ല്ലാം ക​ഴി​ഞ്ഞു, മു​ഖ്യ​മ​ന്ത്രി​യെ ഇ​ന്നു​ത​ന്നെ പ്ര​ഖ്യാ​പി​ക്കും. ന​ല്ല തീ​രു​മാ​ന​ത്തി​നാ​യി കാ​ത്തി​രി​ക്കാം’’ എ​ന്നു പ​റ​ഞ്ഞ്​ അ​ദ്ദേ​ഹം വീ​ണ്ടും അ​ക​ത്തേ​ക്ക്​ പോ​യി.

രാ​വി​ലെ പ്ര​ഖ്യാ​പ​ന​മി​ല്ലാ​ത്ത​തി​നാ​ൽ മി​ക്ക​വ​രും ക​രു​തി​യ​ത്​ ഉ​ച്ച​യോ​ടെ​യു​ണ്ടാ​കു​മെ​ന്നാ​ണ്. അ​തു​മു​ണ്ടാ​യി​ല്ല. ര​ണ്ടു​ മ​ണി​യാ​യ​പ്പോ​ൾ മ​ദ്യ​പ​നാ​യ ഒ​രു മു​തി​ർ​ന്ന പൗ​ര​ൻ ഇ​ന്ദി​രാ​ഭ​വ​നു മു​ന്നി​ലെ​ത്തി ബ​ഹ​ള​മു​ണ്ടാ​ക്കി. മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പ​നം വൈ​കു​ന്ന​തി​ലെ പ്ര​തി​ഷേ​ധ​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്. വൈ​കീ​ട്ട്​ നാ​ലോ​ടെ പ്ര​വ​ർ​ത്ത​ക​ർ ഇ​ന്ദി​രാ​ഭ​വ​ന്​ മു​ന്നി​ലേ​ക്ക്​ എ​ത്തി​ത്തു​ട​ങ്ങി. ചാ​ന​ലു​ക​ളി​ലും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും വ​രു​ന്ന വി​വ​ര​ങ്ങ​ൾ അ​റി​ഞ്ഞും പ​ര​സ്പ​രം ച​ർ​ച്ച ന​ട​ത്തി​യും ജ​ന​ക്കൂ​ട്ടം ഓ​രോ നി​മി​ഷ​വും ത​ള്ളി​നീ​ക്കി. പ​ക്ഷേ, കാ​ത്തി​രി​പ്പ് മ​ണി​ക്കൂ​റു​ക​ൾ പി​ന്നി​ട്ട​തോ​ടെ മി​ക്ക​വ​രു​ടെ​യും മു​ഖ​ത്ത് നി​രാ​ശ പ​ട​ർ​ന്നു. രാ​ത്രി ഏ​ഴു​മ​ണി​ ക​ഴി​ഞ്ഞ​പ്പോ​ൾ, പ്ര​ഖ്യാ​പ​നം നാ​ളെ​യേ ഉ​ണ്ടാ​കൂ എ​ന്ന​റി​ഞ്ഞ​തോ​ടെ പ്ര​വ​ർ​ത്ത​ക​ർ നി​രാ​ശ​യോ​ടെ പി​രി​ഞ്ഞു​പോ​കാ​ൻ തു​ട​ങ്ങി.

അ​തേ​സ​മ​യം, തി​രു​വ​ന​ന്ത​പു​രം വ​ഴു​ത​ക്കാ​ട്ടെ ര​മേ​ശ്​ ചെ​ന്നി​ത്ത​ല​യു​ടെ വീ​ടി​നു മു​ന്നി​ൽ ബു​ധ​നാ​ഴ്ച രാ​വി​ലെ മു​ത​ൽ ആ​ൾ​ക്കൂ​ട്ട​മു​ണ്ടാ​യി​രു​ന്നു. മി​ക്ക​വ​രും അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ണ്ഡ​ല​മാ​യ ഹ​രി​പ്പാ​ട്ടു​നി​ന്ന്​ എ​ത്തി​യ​വ​രാ​ണ്. മ​റ്റു​ ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള​വ​രും കു​റെ പേ​രു​ണ്ടാ​യി​രു​ന്നു. അ​വ​രെ​ല്ലാം ചെ​ന്നി​ത്ത​ല മു​ഖ്യ​മ​ന്ത്രി​യാ​കു​മെ​ന്ന ഉ​റ​ച്ച വി​ശ്വാ​സ​മാ​ണ്​ പ​ങ്കു​വെ​ച്ച​ത്.

കോ​ൺ​ഗ്ര​സ്​ ജ​നാ​ധി​പ​ത്യ പാ​ർ​ട്ടി​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പ​നം നീ​ളു​ന്ന​തി​ൽ ക​ളി​യാ​ക്കാ​നും ആ​ക്ഷേ​പി​ക്കാ​നും ഒ​ന്നു​മി​ല്ലെ​ന്നു​മാ​ണ്​ എ​ല്ലാ​വ​രും പ​റ​ഞ്ഞ​ത്. ‘‘സി.​പി.​എ​മ്മി​ലാ​ണെ​ങ്കി​ൽ ഇ​ങ്ങ​നെ ഉ​ണ്ടാ​കി​ല്ല​ല്ലോ. അ​വി​ടെ ഏ​കാ​ധി​പ​ത്യ​മ​ല്ലേ... എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു അ​വ​രു​ടെ പ്ര​തി​ക​ര​ണം. നാ​ളെ​യേ പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കൂ എ​ന്ന​റി​ഞ്ഞ​തോ​ടെ പ​ല​രും ന​ഗ​ര​ത്തി​ൽ​ത​ന്നെ ത​ങ്ങാ​നാ​ണ്​ തീ​രു​മാ​നി​ച്ച​ത്.

Tags:    
News Summary - kerala chief minister: congress indira bhavan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.