സംസ്ഥാനത്ത് ഭക്ഷ്യവസ്തുക്കളുടെ വില കുതിക്കുന്നു; അരിക്കും ധാന്യങ്ങൾക്കും വില കൂടി
കോഴിക്കോട്: കാലാവസ്ഥ വ്യതിയാനവും 'എൽ നിനോ' പ്രതിഭാസവും കാരണം കാർഷിക ഉൽപാദനം ഗണ്യമായി കുറഞ്ഞതോടെ സംസ്ഥാനത്ത് നിത്യോപയോഗ ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചുയരുന്നു. അരി, പരിപ്പുവർഗ്ഗങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവക്ക് വൻ വിലവർധനവാണ് പൊതുവിപണിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഉൽപാദനം സാധാരണ നിലയിലാകാൻ സമയമെടുക്കുമെന്നതിനാൽ വില ഉടൻ കുറയാൻ സാധ്യതയില്ലെന്നാണ് വ്യാപാരികൾ നൽകുന്ന സൂചന.
പഞ്ചസാര, വറ്റൽ മുളക്, തുവര പരിപ്പ് എന്നിവക്ക് കിലോയ്ക്ക് 20 രൂപ വരെ വർധിച്ചിട്ടുണ്ട്. പൊന്നി അരിക്ക് ഒരു മാസത്തിനിടെ 14 രൂപ കൂടി കിലോക്ക് 73 രൂപയിലെത്തി. കുറുവാ അരി, ബിരിയാണി അരികളായ കൈമ, കോല എന്നിവക്കും വില കൂടിയിട്ടുണ്ട്. കടലക്ക് കിലോ10 രൂപ കൂടി. ഉഴുന്നിന് എട്ട് രൂപയും വൻ പയറിന് 14 രൂപയും കൂടി. ചെറുപയറിനും വര്‍ധനയുണ്ട്.
കേരളത്തിലേക്ക് പ്രധാനമായും അരിയടക്കമുള്ള ധാന്യങ്ങൾ എത്തുന്ന മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ കടുത്ത വരൾച്ചയും പ്രകൃതിവിപത്തുകളും കാരണം കൃഷി നശിച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണം. പശ്ചിമേഷ്യയിലെ സംഘർഷവും കാലാവസ്ഥയിലുണ്ടാകുന്ന മാറ്റവും വരും ദിവസങ്ങളിൽ വില ഇനിയും വർധിക്കാൻ കാരണമാകും എന്ന് വ്യാപാരികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.