കഡസ്ട്രൽ ഭൂപടം ആശങ്കകൾ പരിഹരിച്ചതെന്ന് സർക്കാർ; ഹ​ർ​ത്താ​ലു​മാ​യി മു​ന്നോ​ട്ടെ​ന്ന് സി.​പി.​എം

​തൊ​ടു​പു​ഴ: പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന പ​രി​സ്ഥി​തി വ​കു​പ്പ് ത​യാ​റാ​ക്കി​യ ക​ഡ​സ്ട്ര​ൽ ഭൂ​പ​ടം ആ​ശ​ങ്ക​ക​ൾ പൂ​ർ​ണ​മാ​യും പ​രി​ഹ​രി​ച്ചു​ള്ള​താ​ണെ​ന്ന്​ സ​ർ​ക്കാ​ർ വാ​ദം. ക​ഡ​സ്ട്ര​ൽ ഭൂ​പ​ട​ത്തി​ൽ സി.​എ​ച്ച്. ആ​റി​ൽ (കാ​ർ​ഡ​മം ഹി​ൽ റി​സ​ർ​വ്) ഉ​ൾ​പ്പെ​ടു​ന്ന വി​ല്ലേ​ജു​ക​ൾ ഇ.​എ​സ്.​എ​യി​ല​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. സം​ര​ക്ഷി​ത വ​ന​ങ്ങ​ൾ, ദേ​ശീ​യോ​ദ്യാ​ന​ങ്ങ​ൾ എ​ന്നി​വ ഇ.​എ​സ്.​എ​യി​ൽ ഉ​​ൾ​പ്പെ​ടു​ന്നു. ഒ​രു വി​ല്ലേ​ജി​ൽ ഏ​തെ​ങ്കി​ലും ഒ​രു സ്ഥ​ലം ഇ.​എ​സ്.​എ​യി​ൽ ഉ​ൾ​പ്പെ​ട്ട​തി​ന്റെ പേ​രി​ൽ ആ ​വി​ല്ലേ​ജ് പൂ​ർ​ണ​മാ​യും ഇ.​എ​സ്.​എ​യി​ലാ​ക്കി​യി​ല്ല. ജ​ന​വാ​സ മേ​ഖ​ല​ക​ളെ​യും കൃ​ഷി​സ്ഥ​ല​ങ്ങ​ളെ​യും ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ക​സ്തൂ​രി​രം​ഗ​ൻ റി​പ്പോ​ർ​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​ശ്ചി​മ​ഘ​ട്ട സം​ര​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ.​എ​സ്.​എ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്ന ഇ​ടു​ക്കി ജി​ല്ല​യി​ലെ 51 വി​ല്ലേ​ജു​ക​ളി​ൽ 23 വി​ല്ലേ​ജു​ക​ളെ ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ കേ​ന്ദ്ര​ത്തി​ന് ന​ൽ​കി​യ പു​തി​യ ശി​പാ​ർ​ശ​യി​ലു​ള്ള​ത്. സി.​എ​ച്ച്.​ആ​റി​നെ ഇ.​എ​സ്.​എ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തേ​ണ്ട​തി​ല്ലെ​ന്നാ​ണ് സ​ർ​ക്കാ​ർ നി​ർ​ദേ​ശം. സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ ശി​പാ​ർ​ശ കേ​ന്ദ്രം നി​യോ​ഗി​ച്ച മൂ​ന്നം​ഗ വി​ദ​ഗ്ധ സ​മി​തി​യും പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​വും അം​ഗീ​ക​രി​ച്ചാ​ൽ ഇ.​എ​സ്.​എ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ശ​ങ്ക​ക​ൾ​ക്കും പ​രി​ഹാ​ര​മാ​കു​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. അ​തേ​സ​മ​യം, മൂ​ന്നാ​ർ ഗ്യാ​പ്​ ​റോ​ഡ് ഇ.​എ​സ്.​എ​യി​ൽ ഉ​ൾ​പ്പെ​ട്ടെ​ന്ന വി​മ​ർ​ശ​ന​മു​ണ്ട്.

ക​ര​ട് വി​ജ്ഞാ​പ​ന​ങ്ങ​ളി​ൽ അ​തീ​വ പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​യി​ൽ മാ​ത്ര​മാ​ണ് ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളു​ള്ള​ത്. അ​ന്തി​മ വി​ജ്ഞാ​പ​ന​മി​റ​ങ്ങു​ന്ന​തോ​ടെ ഇ​ക്കാ​ര്യ​ത്തി​ൽ കൂ​ടു​ത​ൽ വ്യ​ക്ത​ത​യു​ണ്ടാ​കു​​മെ​ന്നാ​ണ്​ വി​ദ​ഗ്​​ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. ഭൂ​മി​ശാ​സ്ത്ര വി​ശ​ക​ല​നം, ക​ഡ​സ്ട്രി​യ​ൽ പ​രി​ശോ​ധ​ന, ജി​ല്ല​ത​ല പ​രി​ശോ​ധ​ന, പ്രാ​ദേ​ശി​ക​ത​ല പ​രി​ശോ​ധ​ന എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ.​എ​സ്.​എ അ​തി​ർ​ത്തി നി​ർ​ണ​യി​ച്ച​ത്. സം​സ്ഥാ​നം കേ​ന്ദ്ര​ത്തി​ന് ന​ൽ​കി​യ ക​ഡ​സ്ട്ര​ൽ ഭൂ​പ​ടം പൊ​തു ജ​ന​ങ്ങ​ൾ​ക്ക്​ കൂ​ടി പ​രി​ശോ​ധി​ക്കാ​ൻ ക​ഴി​യു​ന്ന ത​ര​ത്തി​ലാ​ണ് പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. ഗൂ​ഗി​ൾ മാ​പ്പി​ലേ​ത് പോ​ലെ സ്ഥ​ല​ങ്ങ​ളു​ടെ അ​തി​രു​ക​ൾ, പു​ഴ, തോ​ട്, റോ​ഡ് തു​ട​ങ്ങി എ​ല്ലാ വി​വ​ര​ങ്ങ​ളും ക​ഡ​സ്ട്ര​ൽ ഭൂ​പ​ട​ത്തി​ലു​മു​ണ്ട്.

എ​ന്നാ​ൽ, ഭൂ​പ​ടം ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്ന​താ​ണെ​ന്നും വി​ല്ലേ​ജു​ക​ളി​ലെ ഏ​തൊ​ക്കെ പ്ര​ദേ​ശ​ങ്ങ​ൾ ഒ​ഴി​വാ​ക്ക​പ്പെ​ട്ടെ​ന്ന് കൃ​ത്യ​മാ​യി ചൂ​ണ്ടി​ക്കാ​ട്ടു​ന്നി​ല്ലെ​ന്നും സി.​പി.​എം വി​മ​ർ​ശി​ച്ചു. വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പ​രാ​തി​ക​ൾ പു​റ​ത്തു​വ​രും. അ​തി​നാ​ൽ ഇ​ടു​ക്കി​യി​ൽ ഭൂ​വി​ഷ​യ​ങ്ങ​ൾ​​ക്കൊ​പ്പം ഇ.​എ​സ്.​എ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​വ​ശ്യ​ങ്ങ​ളു​യ​ത്തി 16ന്​ ​പ്ര​ഖ്യാ​പി​ച്ച ഹ​ർ​ത്താ​ലി​ൽ​നി​ന്ന്​ പി​ന്നോ​ട്ടി​ല്ലെ​ന്ന് ജി​ല്ല സെ​ക്ര​ട്ട​റി​ സി.​വി. വ​ർ​ഗീ​സ്​ വ്യ​ക്​​ത​മാ​ക്കി. ക​ഡ​സ്​​ട്ര​ൽ ഭൂ​പ​ട​ത്തി​ൽ ചി​ല വി​ല്ലേ​ജു​ക​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ൾ ആ​ശ​ങ്ക​ക്കി​ട​യാ​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടെ​ന്ന്​ അ​തി​ജീ​വ​ന പോ​രാ​ട്ട വേ​ദി​യും പ്ര​തി​ക​രി​ച്ചി​ട്ടു​ണ്ട്. 

Tags:    
News Summary - Kerala Says Cadastral Map Resolves ESA Concerns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.