തിരുവനന്തപുരം: കേരള ബജറ്റില്‍ തീരദേശപാക്കേജിന് 1000 കോടി വകയിരുത്തി ധനമന്ത്രി തോമസ് ഐസക്. ഗ്രാമീണ റോഡുകള്‍ ക്ക് 1000 കോടിയും മാറ്റിവച്ചിട്ടുണ്ട്. തദ്ദേശഭരണസ്ഥാപനങ്ങള്‍ക്കുള്ള മൊത്തം ധനസഹായം 12074 കോടിയായും ഉയര്‍ത്തി.
പ്രവാസി ക്ഷേമ പദ്ധതികൾക്കുള്ള അടങ്കൽ 90 കോടി രൂപയാക്കി. പ്രവാസി ക്ഷേമനിധി 9 കോടിയാക്കി. 22000 കോടി ക്ഷേമപെൻഷന് ചെലവഴിച്ചു. എല്ലാ പെന്‍ഷനുകളും 1300 രൂപയാക്കി
പൊതുമേഖലാ സ്ഥാപനങ്ങൾ 280 കോടി വകയിരുത്തിയിട്ടുണ്ട്. ചെറുകിട-ഇടത്തരം വ്യവസായ മേഖലയുടെ അടങ്കൽ 468 കോടി വകയിരുത്തി. കെ.എസ്.ഡി.സിയുടെ വിഹിതം 150 കോടിയാക്കി ഉയർത്തി. ടൂറിസം പ്രോത്സാഹനത്തിന് 320 കോടി അനുവദിക്കും. കൊച്ചി നഗരത്തിൽ 6000 കോടിയുടെ നിർമാണ പ്രവർത്തനങ്ങൾ നടപ്പാക്കുമെന്നും ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി അറിയിച്ചു.
കേരളത്തിെൻറ സാമ്പത്തിക വളര്‍ച്ച 4.9ല്‍നിന്ന് 2016-18 കാലയളവില്‍ 7.2 ശതമാനമായി ഉയര്‍ന്നു. ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്ന നിലയിലെത്തിയതായും ധനമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.