കരിപ്പൂർ ഹജ്ജ് ഹൗസിൽ സ്ത്രീകൾക്കായി പ്രത്യേക ബ്ലോക്ക്

തിരുവനന്തപുരം: കരിപ്പൂർ ഹജ്ജ് ഹൗസിൽ സ്ത്രീ തീർഥാടകർക്കായി പ്രത്യേക ബ്ലോക്ക് നിർമിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. ഹജ്ജിന് പോകുന്ന സ്ത്രീകളുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് തീരുമാനം. ബജറ്റ് പ്രസംഗത്തിലെ ന്യൂനപക്ഷ ക്ഷേമം സംബന്ധിച്ച കാര്യങ്ങൾ വിവരിക്കുന്നിടത്താണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

കാലിക്കറ്റ് സർവകലാശാലയിൽ ന്യൂനപക്ഷ പഠനങ്ങളുമായി ബന്ധപ്പെട്ട് ഒരു കേന്ദ്രം സ്ഥാപിക്കും. ന്യൂനപക്ഷ ക്ഷേമത്തിനായി 49 കോടി രൂപ ബജറ്റിൽ വകയിരുത്തി. കേന്ദ്ര സർക്കാർ സ്കീമിൽ നിന്നും 11 കോടി അനുവദിക്കും. ഇതിൽ 10 കോടി വിദ്യാഭ്യാസ ആവശ്യങ്ങൾക്കാണ്.

കേന്ദ്ര ഫണ്ട് അടക്കം 25 കോടി രൂപ ന്യൂനപക്ഷ കേന്ദ്രീകരണമുള്ള ബ്ലോക്കുകളിലെ ബഹുമുഖ വികസനത്തിന് വേണ്ടിയാണ് ഉപയോഗിക്കുക. ന്യൂനപക്ഷ ക്ഷേമ വികസന കോർപറേഷന് 15 കോടി രൂപ വകയിരുത്തുന്നതായും പ്രസംഗത്തിൽ വിവരിക്കുന്നു.

മുന്നാക്ക ക്ഷേമത്തിന് 42 കോടി
മുന്നാക്ക ക്ഷേമത്തിനായി മുന്നാക്ക ക്ഷേമ വെൽഫയർ കോർപറേഷന് 42 കോടി രൂപ അനുവദിച്ചു. ഇതിൽ 17 കോടി സ്കോളർഷിപ്പിനാണ്. സമുന്നതി മംഗല്യ സഹായനിധി എന്ന പുതിയ സ്കീം ആരംഭിക്കുമെന്നും ധനമന്ത്രി അറിയിച്ചു.

Tags:    
News Summary - Kerala Budget 2019 Hajj House Women block -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.