Posted On
date_range Updated On
date_range ജാതിവിവേചനമെന്ന്: തിരുവനന്തപുരത്ത് ബി.ജെ.പി നേതാവ് രാജിവെച്ചു
തിരുവനന്തപുരം: പാർട്ടിക്കുള്ളിൽ ജാതിവിവേചനമെന്ന് ആരോപിച്ച് തിരുവനന്തപുരത്ത് ബി.ജെ.പി നേതാവ് രാജിവെച്ചു. വട്ടിയൂർക്കാവ് മണ്ഡലം ജനറൽ സെക്രട്ടറി ആർ. ബിന്ദുവാണ് രാജിവെച്ചത്. പട്ടിക ജാതി വിഭാഗത്തിൽ പെട്ടയാളായതുകൊണ്ട് വനിത വാർഡിൽ തന്നെ പരിഗണിച്ചില്ലെന്ന് ബിന്ദു ആരോപിച്ചു.
''2010 മുതൽ ഞാൻ പാർട്ടിയിൽ പ്രവർത്തിക്കുന്നു. സജീവ പ്രവർത്തകയായിരുന്നു. പാർട്ടിക്ക് വേണ്ടി സജീവമായി പ്രവർത്തിക്കുന്നവർക്ക് നൽകാതെ തെരഞ്ഞെടുപ്പ് അടുക്കുേമ്പാൾ ഓരോരുത്തരെ ഇറക്കുന്നു. വനിത വാർഡിൽ തന്നെ മത്സരിപ്പിക്കാത്തത് പട്ടികജാതിയായതുകൊണ്ടാണോ?. ''
''പാർട്ടിയിൽ ജാതിയില്ലെങ്കിലും ഒന്ന് രണ്ട് നേതാക്കൻമാർക്കിടയിലുണ്ട്. അതുകൊണ്ട് വലിയവിള വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കും'' -ആർ.ബിന്ദു മീഡിയ വണിനോട് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.