കെ.എം. മാണിക്ക്​ ആദരവ്​ അർപ്പിച്ച്​ നിയമസഭ

തിരുവനന്തപുരം: കേരള കോൺഗ്രസ്​ നേതാവും മുൻമന്ത്രിയുമായിരുന്ന കെ.എം. മാണിക്ക്​ നിയമസഭ ആദരാഞ്​ജലി അർപ്പിച്ചു. മാണിക്ക്​ ചരമോപചാരം അർപ്പിച്ച സഭ തിങ്കളാഴ്​ച മറ്റ്​ നടപടികളിലേക്ക്​ കടക്കാതെ പിരിഞ്ഞു. ഇത്​ വീക്ഷിക്കാൻ മാണ ിയുടെ മകനും കേരള കോൺഗ്രസ്​ നേതാവുമായ ​ജോസ്​ കെ. മാണി ഗാലറിയിലുണ്ടായിരുന്നു. രാഷ്​ട്രീയ പ്രവർത്തകർക്കെന്നും മാർഗദർശിയായ മഹാമേരുവായിരുന്നു കെ.എം. മാണിയെന്ന്​ സ്​പീക്കർ പി. ശ്രീരാമകൃഷ്​ണൻ അഭിപ്രായപ്പെട്ടു. സമാനതകളില്ല ാത്ത നേതാവായിരുന്നു കെ.എം. മാണിയെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എല്ലാ വിഭാഗത്തി​​െൻറയും സ‌്നേഹാദരവ‌് ആർജിക്കാൻ അദ്ദേഹത്തിന‌് കഴിഞ്ഞു.

ഭരണപക്ഷത്തും പ്രതിപക്ഷത്തും ശ്രദ്ധേയനായി. ലോക പാർലമ​െൻറ്​ ചരിത്രത്തിൽതന്നെ സ്ഥാനം നേടുന്ന അത്യപൂർവമായ സാമാജികനായിരുന്നു. തലമുറകളും രാഷ‌്ട്രീയ അഭിരുചികളും മാറിയിട്ടും നിയമസഭാ അംഗമായി തുടർച്ചയായി ഒരേ മണ്ഡലത്തിൽനിന്ന‌് വിജയിച്ച‌് നിയമസഭയിലെത്തി. സഭയിൽ കൃത്യത പുലർത്തി. ഇറങ്ങിപ്പോക്ക‌് പ്രസംഗത്തി​​െൻറ കാര്യത്തിലടക്കം മുതിർന്ന നേതാക്കൾക്കുപോലും അദ്ദേഹം മാതൃകയായിരു​െന്നന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരള രാഷ്​ട്രീയത്തെ ത​​െൻറ വഴിയിലേക്ക്​ നയിച്ച നേതാവായിരുന്നു മാണിയെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല പറഞ്ഞു. കാര്യങ്ങൾ ഇത്രയും ഗൃഹപാഠം ചെയ്​ത്​ അവതരിപ്പിക്കുന്ന മ​െറ്റാരു നേതാവില്ല. ഇനി ഇങ്ങനെയൊരു നേതാവുണ്ടാകില്ല. നിയമസഭ അദ്ദേഹത്തിന‌് പാഠശാലയായിരു​െന്നന്നും ചെന്നിത്തല പറഞ്ഞു. സംസ്ഥാന പാർട്ടികൾ ദേശീയ കാഴ‌്ചപ്പാടോടെ പ്രവർത്തിക്കണമെന്ന‌് നിർബന്ധബുദ്ധിയുള്ള നേതാവായിരുന്നു മാണിയെന്ന‌് പി.ജെ. ജോസഫ‌് പറഞ്ഞു.

മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കക്ഷിനേതാക്കളായ സി.കെ. നാണു, ഡോ.എം. കെ. മുനീർ, തോമസ‌് ചാണ്ടി, അനൂപ‌് ജേക്കബ‌്, ഒ. രാജഗോപാൽ, കെ.ബി. ഗണേഷ‌്കുമാർ, പി.സി. ജോർജ‌് എന്നിവരും സംസാരിച്ചു. മാണിയോടുള്ള ആദരസൂചകമായി കാരുണ്യ പദ്ധതി തിരികെ കൊണ്ടുവരണമെന്ന്​ പ്രതിപക്ഷ നേതാക്കൾ ഒന്നടങ്കം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ഇതിന്​ മുൻകൈ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. പൊതുജീവിതത്തിൽ അസാധാരണമായ ചരിത്രം സൃഷ്​ടിച്ച മാണിയുടെ ചരമോപചാരവും ചരമോപചാര പ്രസംഗങ്ങളും പുതിയ തുടക്കം സൃഷ്​ടിച്ചെന്ന്​ സ്​പീക്കർ ഉപസംഹരിച്ചു.

Tags:    
News Summary - Kerala Assembly Remember KM Mani -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.