എട്ടുനിലയിൽ പൊട്ടി പത്മജ; 13,419 വോട്ടിന് പിന്നിൽ

തൃശൂർ: വിദ്വേഷ പരാമർശങ്ങളടക്കം നടത്തിയിട്ടും നിലംതൊടാനാവാതെ തൃശൂരിലെ ബി.ജെ.പി സ്ഥാനാർഥി പത്മജ വേണുഗോപാൽ. മൂന്നാംവട്ടമാണ് ഇതേമണ്ഡലത്തിൽ ഇവർ പരാജയത്തിന്റെ രുചിയറിയുന്നത്.

വോട്ടെണ്ണൽ മൂന്ന് മണിക്കൂർ പിന്നിട്ടപ്പോൾ കോൺഗ്രസിലെ രാജൻ ജെ. പല്ലന് 32559 വോട്ട് ലഭിച്ചു. പത്മജക്ക് 19140 വോട്ട് മാത്രമാണ് ലഭിച്ചത്.

13419 വോട്ടിന് പിന്നിലാണിവർ. സി.പി.ഐ സ്ഥാനാർഥി ആലങ്കോട് ലീലാകൃഷ്ണൻ 19569 വോട്ടുമായി രണ്ടാം സ്ഥാനത്തുണ്ട്. മുന്‍ തൃശ്ശൂര്‍ മേയര്‍ രാജന്‍ പല്ലനാണ് കോണ്‍ഗ്രസിന്റെ തുറുപ്പ് ചീട്ട്.

2021ൽ കോൺഗ്രസ് സഥാനാർഥിയായി പത്മജ വേണുഗോപാൽ മത്സരിച്ച സീറ്റാണിത്. അന്ന് ശക്തമായ ത്രികോണ മല്‍സരം നടന്ന തൃശ്ശൂരിൽ 946 വോട്ടിനാണ് പത്മജ തോറ്റത്. പിന്നീട് പാർട്ടിവിട്ട് ബി.ജെ.പിയിൽ ചേരുകയായിരുന്നു. ഇടതുമുന്നണിയിലെ പി ബാലചന്ദ്രനായിരുന്നു അന്ന് വിജയം. സുരേഷ് ഗോപിയായിരുന്നു ബിജെപി. എൽ.ഡി.എഫ് 34.25 ശതമാനം വോട്ടും യുഡിഎഫ് 33.52 ശതമാനം വോട്ടും എന്‍ഡിഎ 31.3 ശതമാനം വോട്ടും പിടിച്ചു.

2016 ല്‍ ഇതേ മണ്ഡലത്തില്‍ വി എസ് സുനില്‍കുമാര്‍ 6987 വോട്ടിനാണ് പത്മജാ വേണുഗോപാലിനെ പരാജയപ്പെടുത്തിയത്. ലീഡര്‍ കെ. കരുണാകരന്‍റെ തട്ടകമായിരുന്ന തൃശ്ശൂരില്‍ കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും തോറ്റ മകള്‍ പത്മജ വേണുഗോപാല്‍, ഇത്തവണ എന്‍ഡി എ ടിക്കറ്റിലും പരാജയ​പ്പെടുകയാണ്. 2025 അവസാനം നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ മണ്ഡല പരിധിയില്‍ യുഡിഎഫ് ലീഡ് 9966 ലെത്തിയിരുന്നു.

Tags:    
News Summary - kerala assembly election 2026: padmaja venugopal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.