സി.പി.എമ്മുകാരാ, ആർ.എസ്.എസും നിങ്ങളും തമ്മിൽ ഡീൽ ഉണ്ടാക്കിയ ‘പി.എം. ശ്രീ’ ഞങ്ങൾ ചവറ്റുകുട്ടയിലിടും -കെ.എം. ഷാജി

വേങ്ങര (മലപ്പുറം): യു.ഡി.എഫ് അധികാരത്തിൽ വന്നാൽ പി.എം. ശ്രീ പദ്ധതി നടപ്പാക്കില്ലെന്ന് വേങ്ങരയിലെ യു.ഡി.എഫ് സ്ഥാനാർഥി കെ എം ഷാജി. ഗാന്ധിജിയെയും നെഹ്റുവിനെയും താഴെയിറക്കുന്ന പാഠപുസ്തകങ്ങളിലേക്ക് അവർ കയറിവരും. സി.പി.എമ്മും ആർ.എസ്.എസും തമ്മിൽ ഡീൽ ഉണ്ടാക്കിയ പി.എം. ശ്രീ പദ്ധതി ചവറ്റുകൊട്ടയിൽ എറിയുമെന്നും കെ.എം. ഷാജി പറഞ്ഞു.

‘നിങ്ങൾ എനിക്ക് വോട്ട് തന്നു ജയിപ്പിച്ചാൽ, ഈ സർക്കാർ അധികാരത്തിൽ വന്നാൽ, ഗാന്ധിജിയെ തള്ളിപ്പറയുകയും നെഹ്റുവിനെ താഴെയിറക്കുകയും ചെയ്യുന്ന ആ പാഠപുസ്തകങ്ങളിലേക്ക് നെഹ്റു കയറിവരും, ഗാന്ധിജി കയറി വരും. സി.പി.എമ്മുകാരാ, ആർ.എസ്.എസും നിങ്ങളും തമ്മിൽ ഡീൽ ഉണ്ടാക്കിയ പി.എം. ശ്രീ എന്ന പദ്ധതി വലിച്ചു ചവറ്റു കൊട്ടയിലേക്ക് ഞങ്ങൾ എറിയും. അങ്ങനെ ഒരു ആർ.എസ്.എസിന്റെ പാഠപുസ്തകം മലയാളി പഠിക്കണ്ട. അങ്ങനെ പഠിക്കണമെങ്കിൽ ഈ രാജ്യത്തിന്റെ ജനാധിപത്യം ഇല്ലാതെ ആവണം. നിങ്ങളുടെ മുമ്പിൽ വന്ന് ഞാൻ വോട്ട് ചോദിക്കുന്നത് ഈ വേങ്ങരയുടെ മാത്രം പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയല്ല. അത് 25 ശതമാനം മാത്രമാണ്. അതിനപ്പുറം 75 ശതമാനവും ഈ രാജ്യത്തിനുവേണ്ടി സംസാരിക്കാനും പൊരുതാനുമുള്ള നിയമനിർമ്മാണ സഭയിലേക്കുള്ള വോട്ടാണ്’ -കെ.എം. ഷാജി തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പറഞ്ഞു.

അതിനിടെ, സി.പി.എം -ബി.ജെ.പി ഡീൽ ആ​രോ​പ​ണം, മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും പ്ര​തി​പ​ക്ഷ നേ​താ​വ്​ വി.​ഡി. സ​തീ​ശ​നും നേ​ർ​ക്കു​നേ​ർ വാ​ക്​​പോ​രി​ലേ​ക്ക്​ വ​ഴി​മാ​റി. 10​ മ​ണ്ഡ​ല​ങ്ങ​ളി​ൽ സി.​പി.​എം-​ബി.​ജെ.​പി ഡീ​ലു​ണ്ടെ​ന്നു​ള്ള സ​തീ​ശ​ന്‍റെ ആ​രോ​പ​ണം കോ​ൺ​ഗ്ര​സ് ദേ​ശീ​യ നേ​തൃ​ത്വ​മേ​റ്റെ​ടു​ത്ത​താ​ണ് മു​ഖ്യ​മ​ന്ത്രി​യെ ചൊ​ടി​പ്പി​ച്ച​ത്.

ക​ഴി​ഞ്ഞ​ദി​വ​സം കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യും രാ​ഹു​ൽ ഗാ​ന്ധി​യും ഡീ​ൽ പ​രാ​മ​ർ​ശം ന​ട​ത്തി​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന്, രാ​ഹു​ൽ ഗാ​ന്ധി​യെ വ്യ​ക്​​തി​പ​ര​മാ​യി ആ​ക്ഷേ​പി​ച്ച്​ പി​ണ​റാ​യി വ്യാ​ഴാ​ഴ്ച രം​ഗ​ത്തെ​ത്തി​യ​ത്​ വാ​ക്​​പോ​ര് രൂ​ക്ഷ​മാ​ക്കി. രാ​ഹു​ൽ ഗാ​ന്ധി അ​ഖി​ലേ​ന്ത്യ നേ​താ​വാ​ണെ​ന്നും പ​ക്ഷേ, ഒ​രു പ്രാ​ദേ​ശി​ക നേ​താ​വി​ന്‍റെ ധാ​ര​ണ​പോ​ലു​മി​ല്ലെ​ന്ന പ​രാ​മ​ർ​ശ​മാ​ണ്​ മു​ഖ്യ​മ​ന്ത്രി ന​ട​ത്തി​യ​ത്. എ​ത്ര​മാ​ത്രം അ​ധഃ​പ​ത​ന​മാ​ണ് ഉ​ണ്ടാ​കു​ന്ന​തെ​ന്ന് മ​ന​സി​ലാ​ക്കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​തി​നെ​തി​രെ പ​രി​ഹാ​സ​വു​മാ​യി വി.​ഡി. സ​തീ​ശ​ൻ രം​ഗ​ത്തെ​ത്തി. ന​രേ​ന്ദ്ര മോ​ദി​യു​ടെ​യും അ​മി​ത് ഷാ​യു​ടെ​യും ഗു​ഡ്ബു​ക്കി​ൽ ക​യ​റാ​നാ​ണ് പി​ണ​റാ​യി വി​ജ​യ​ൻ ശ്ര​മി​ക്കു​ന്ന​തെ​ന്നും 90 ഡി​ഗ്രി കു​നി​ഞ്ഞാ​ണ് മു​ഖ്യ​മ​ന്ത്രി അ​വ​ർ​ക്ക്​ മു​ന്നി​ൽ നി​ൽ​ക്കു​ന്ന​തെ​ന്നും സ​തീ​ശ​ൻ പ​രി​ഹ​സി​ച്ചു. പി​ന്നാ​ലെ വി.​ഡി. സ​തീ​​ശ​നെ വ്യ​ക്​​തി​പ​ര​മാ​യി ആ​ക്ര​മി​ക്കു​ന്ന സാ​മൂ​ഹി​ക മാ​ധ്യ​മ പോ​സ്റ്റു​മാ​യി പി​ണ​റാ​യി വി​ജ​യ​ൻ രം​ഗ​ത്തെ​ത്തി. 2006ൽ ​പ​റ​വൂ​രി​ൽ ആ​ർ.​എ​സ്.​എ​സ് ന​ട​ത്തി​യ ഗോ​ൾ​വാ​ൾ​ക്ക​ർ ജ​ന്മ​ശ​താ​ബ്ദി ആ​ഘോ​ഷ ച​ട​ങ്ങി​ൽ ഉ​ദ്ഘാ​ട​ക​നാ​യി പ​ങ്കെ​ടു​ക്കു​ക​യും ഗോ​ൾ​വാ​ൾ​ക്ക​റു​ടെ ഫോ​ട്ടോ​ക്ക്​ മു​ന്നി​ൽ താ​ണു​വ​ണ​ങ്ങി വി​ള​ക്ക് കൊ​ളു​ത്തു​ക​യും ചെ​യ്ത​ത് ഏ​ത് ഡീ​ലാ​ണെ​ന്ന് സ​തീ​ശ​ൻ വ്യ​ക്ത​മാ​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി ഫേ​സ്ബു​ക്ക് കു​റി​പ്പി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ആ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ർ.​എ​സ്.​എ​സ് പി​ന്തു​ണ ഉ​റ​പ്പാ​ക്കാ​നു​ള്ള ശ്ര​മ​മാ​യി​രു​ന്നു ഗോ​ൾ​വാ​ൾ​ക്ക​ർ പൂ​ജ​യെ​ന്ന് സം​ശ​യി​ക്കു​ന്ന​വ​രെ കു​റ്റം പ​റ​യാ​ൻ ക​ഴി​യി​ല്ല. 2006ലെ ​പ​റ​വൂ​രി​ലെ ഡീ​ൽ എ​ന്താ​യി​രു​ന്നെ​ന്ന്​ സ​തീ​ശ​ൻ വ്യ​ക്​​ത​മാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ ആ​വ​ശ്യം.

പി​ണ​റാ​യി വി​ജ​യ​ന്‍റെ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക്​ അ​തേ നാ​ണ​യ​ത്തി​ൽ സ​തീ​ശ​ൻ മ​റു​പ​ടി​യു​മാ​യെ​ത്തി. ല​ക്ഷ​ണ​മൊ​ത്തെ ആ​ര്‍.​എ​സ്.​എ​സ് ഏ​ജ​ന്‍റ്​ പി​ണ​റാ​യി വി​ജ​യ​നാ​ണെ​ന്നും സ​തീ​ശ​ൻ ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി.​പി.​എം-​ബി.​ജെ.​പി ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു. 1977ല്‍ ​ആ​ര്‍.​എ​സ്.​എ​സ്​ പി​ന്തു​ണ​യി​ല്‍ മ​ത്സ​രി​ച്ച് നി​യ​മ​സ​ഭ​യി​ലെ​ത്തി​യ എം.​എ​ല്‍.​എ പി​ണ​റാ​യി വി​ജ​യ​നാ​ണ്, അ​ല്ലാ​തെ വി.​ഡി സ​തീ​ശ​ന​ല്ല. അ​ന്ന് ഉ​ദു​മ​യി​ലെ സി.​പി.​എം- ആ​ര്‍.​എ​സ്.​എ​സ് സം​യു​ക്ത സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്നു ആ​ര്‍.​എ​സ്.​എ​സ് നേ​താ​വ് കെ.​ജി മാ​രാ​ര്‍.

അ​തേ കെ.​ജി. മാ​രാ​ര്‍ ഇ.​എം.​എ​സി​ന് ബാ​ഡ്ജ് കു​ത്തി​ക്കൊ​ടു​ക്കു​ന്ന ചി​ത്രം ഇ​പ്പോ​ഴും ല​ഭ്യ​മാ​ണ്. പാ​ല​ക്കാ​ട്ട് സി.​പി.​എം സ്ഥാ​നാ​ർ​ഥി ശി​വ​ദാ​സ മേ​നോ​ന്റെ പ്ര​ചാ​ര​ണ പ​രി​പാ​ടി​യി​ല്‍ മു​തി​ര്‍ന്ന ബി.​ജെ.​പി നേ​താ​വ് എ​ല്‍.​കെ അ​ദ്വാ​നി പ​ങ്കെ​ടു​ത്ത​തും പി​ണ​റാ​യി വി​ജ​യ​നെ സ​തീ​ശ​ൻ ഓ​ർ​മി​പ്പി​ച്ചു.

Tags:    
News Summary - kerala assembly election 2026: km shaji against pm shri and cpm, bjp deal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.