കേരള അഡ്‌മിനിസ്ട്രേറ്റിവ് ട്രൈബൂണലിൽ: നീതിക്കായി കാത്തിരിപ്പ്

കോ​ഴി​ക്കോ​ട്: പ​രാ​തി​ക​ൾ​ക്ക് പ​രി​ഹാ​രം വൈ​കു​ന്ന​തു​മൂ​ലം സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ നീ​തി​ക്കു​വേ​ണ്ടി​യു​ള്ള കാ​ത്തി​രി​പ്പ് ദീ​ർ​ഘി​ക്കു​ന്നു. കേ​ര​ള അ​ഡ്‌​മി​നി​സ്ട്രേ​റ്റി​വ് ട്രൈ​ബൂ​ണ​ലി​ൽ (കാ​റ്റ്) ആ​റാ​യി​ര​ത്തി​ല​ധി​കം പ​രാ​തി​ക​ളാ​ണ് കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്. വി​ര​മി​ച്ച് വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും കേ​ര​ള അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ട്രൈ​ബ്യൂ​ണ​ലി​ൽ (കാ​റ്റ്) ന​ൽ​കി​യ സ​ർ​വി​സ് പ​രാ​തി​ക​ൾ​ക്ക് പ​രി​ഹാ​ര​മാ​കു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പ​വും വ​ർ​ധി​ക്കു​ക​യാ​ണ്.

സം​സ്ഥാ​ന ജീ​വ​ന​ക്കാ​രു​ടെ സേ​വ​ന-​വേ​ത​ന പ്ര​ശ്ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച കേ​സു​ക​ൾ കേ​ര​ള ഹൈ​കോ​ട​തി​യി​ൽ കു​ന്നു​കൂ​ടി​യ​പ്പോ​ൾ ബാ​ഹു​ല്യം കു​റ​ക്കാ​ൻ ആ​രം​ഭി​ച്ച ട്രൈ​ബൂ​ണ​ലി​ലാ​ണ് സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലെ ആ​യി​ര​ക്ക​ണ​ക്കി​ന് സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ പ​രാ​തി​ക​ൾ പ​രി​ഹാ​ര​മി​ല്ലാ​തെ കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് അ​വ​രു​ടെ സ​ർ​വി​സ് പ്ര​ശ്ന​ങ്ങ​ൾ​ക്ക് യ​ഥാ​സ​മ​യം നീ​തി​ന്യാ​യ​വ്യ​വ​സ്ഥ​യു​ടെ സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​ണ് 1985ലെ ​അ​ഡ്‌​മി​നി​സ്ട്രേ​റ്റി​വ് ട്രൈ​ബൂ​ണ​ൽ ആ​ക്ടി​ന്റെ പി​ൻ​ബ​ല​ത്തി​ൽ 2010ൽ ​പ്ര​ത്യേ​ക അ​ർ​ധ-​ജു​ഡീ​ഷ്യ​ൽ അ​ധി​കാ​ര​ത്തോ​ടു​കൂ​ടി​യ അ​തി​വേ​ഗ നീ​തി​ന്യാ​യ പ​രി​ഹാ​ര സം​വി​ധാ​ന​മാ​യ കേ​ര​ള അ​ഡ്‌​മി​നി​സ്ട്രേ​റ്റി​വ് ട്രൈ​ബ്യൂ​ണ​ൽ സ്ഥാ​പി​ച്ച​ത്.

സം​സ്ഥാ​ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ നി​യ​മ​നം, പ്ര​മോ​ഷ​ൻ, പെ​ൻ​ഷ​ൻ, മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ൾ, ഇ​ത​ര സേ​വ​ന-​വേ​ത​ന പ്ര​ശ്ന​ങ്ങ​ൾ എ​ന്നി​വ സം​ബ​ന്ധി​ച്ച പ​രാ​തി​ക​ളി​ൽ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലു​ക​ളും പ​രി​ഹാ​ര​വു​മാ​ണ് ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്.

സം​സ്ഥാ​ന​ത്ത് തി​രു​വ​ന​ന്ത​പു​രം കേ​ന്ദ്ര​മാ​യും എ​റ​ണാ​കു​ളം ഉ​പ​കേ​ന്ദ്ര​മാ​യും ര​ണ്ട് ബെ​ഞ്ചു​ക​ളാ​ണ് പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന​ത്. ഒ​രു ചെ​യ​ർ​മാ​നും ര​ണ്ട് അം​ഗ​ങ്ങ​ളും അ​ട​ങ്ങു​ന്ന ഈ ​സം​വി​ധാ​ന​ത്തി​ൽ ചെ​യ​ർ​മാ​ൻ റി​ട്ട. ഹൈ​കോ​ട​തി ജ​ഡ്ജി​യും അം​ഗ​ങ്ങ​ളി​ൽ ഒ​രാ​ൾ ജു​ഡീ​ഷ്യ​ൽ അം​ഗ​വും ഒ​രാ​ൾ അ​ഡ്‌​മി​നി​സ്‌​ട്രേ​റ്റി​വ് അം​ഗ​വു​മാ​ണ്. ചെ​യ​ർ​മാ​ൻ, അം​ഗ​ങ്ങ​ൾ എ​ന്നി​വ​യി​ലു​ണ്ടാ​കു​ന്ന ഒ​ഴി​വു​ക​ൾ സ​ർ​ക്കാ​ർ യ​ഥാ​സ​മ​യം നി​ക​ത്താ​ത്ത​തി​നാ​ൽ ഫു​ൾ​ബെ​ഞ്ച് ചേ​ർ​ന്ന് തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത​താ​ണ് അ​നി​യ​ന്ത്രി​ത​മാ​യ കാ​ല​താ​മ​സ​ത്തി​ന് പ്ര​ധാ​ന കാ​ര​ണ​മെ​ന്നാ​ണ് അ​റി​യാ​ൻ ക​ഴി​യു​ന്ന​ത്.

കാ​ല​താ​മ​സം കാ​ര​ണം സ​ർ​വി​സ് പ്ര​മോ​ഷ​നു​ക​ളും ആ​നു​കൂ​ല്യ​ങ്ങ​ളും നി​ഷേ​ധി​ക്ക​പ്പെ​ട്ട ജീ​വ​ന​ക്കാ​ർ​ക്ക് മ​റ്റൊ​രു നീ​തി​ന്യാ​യ സം​വി​ധാ​ന​ത്തെ സ​മീ​പി​ക്കാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്. സം​സ്ഥാ​ന സ​ർ​ക്കാ​റും നി​യ​മ​വ​കു​പ്പും അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് അ​ഡ്‌​മി​നി​സ്ട്രേ​റ്റി​വ് ട്രൈ​ബൂ​ണ​ൽ കേ​സു​ക​ൾ​ക്ക് നി​ശ്ചി​ത കാ​ല​പ​രി​ധി നി​ശ്ച​യി​ക്കു​ക​യും സ​മ​യ​ബ​ന്ധി​ത​മാ​യി അ​ദാ​ല​ത്തു​ക​ൾ, സ്പെ​ഷ​ൽ സി​റ്റി​ങു​ക​ൾ എ​ന്നി​വ സം​ഘ​ടി​പ്പി​ച്ച് ജീ​വ​ന​ക്കാ​ർ​ക്ക് നീ​തി ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നു​മാ​ണ് ആ​വ​ശ്യ​മു​യ​രു​ന്ന​ത്.

ട്രൈ​ബ്യൂ​ണ​ൽ ആ​രം​ഭി​ച്ച​പ്പോ​ൾ ഹൈ​കോ​ട​തി​യി​ൽ പെ​ന്റി​ങ് ആ​യി​രു​ന്ന നി​ര​വ​ധി സ​ർ​വി​സ് കേ​സു​ക​ൾ ട്രൈ​ബ്യൂ​ണ​ലി​ലേ​ക്ക് മാ​റ്റു​ക​യും സ​മ​യ​ബ​ന്ധി​ത​മാ​യി തീ​ർ​പ്പാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​പ്പോ​ൾ, 10 വ​ർ​ഷ​ത്തോ​ള​മാ​യി കെ​ട്ടി​ക്കി​ട​ക്കു​ന്ന പ​രാ​തി​ക​ളു​മു​ണ്ട്.

Tags:    
News Summary - Kerala Administrative Tribunal: Waiting for justice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.