പി.കെ ശ്രീമതിയെ വ്യക്തിഹത്യ ചെയ്ത സംഭവം; മാധ്യമങ്ങൾക്കെതിരെ നടപടിക്ക് മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ നിർദേശം

തിരുവനന്തപുരം: മുൻ മന്ത്രിയും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ പി.കെ. ശ്രീമതിക്കെതിരെ അപകീർത്തികരവും വ്യാജവുമായ വാർത്തകൾ സംപ്രേഷണം ചെയ്ത സംഘ്പരിവാർ അനുകൂല യൂട്യൂബ് ചാനലുകൾക്കും ഓൺലൈൻ മാധ്യമങ്ങൾക്കുമെതിരെ കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർദേശം നൽകി. പരാതിയിൽ അടിയന്തരമായി അന്വേഷണം നടത്തി ആവശ്യമായ നിയമനടപടികൾ കൈക്കൊള്ളാൻ അദ്ദേഹം ആഭ്യന്തര വകുപ്പിന് നിർദേശം കൈമാറി.

മുൻ എം.എൽ.എയുടെ ഭാര്യയെന്ന പദവി ഉപയോഗിച്ച് അനധികൃതമായി നിയമസഭാ പെൻഷൻ കൈപ്പറ്റുന്നുവെന്ന വ്യാജ പ്രചാരണത്തിനെതിരെയാണ് പി.കെ. ശ്രീമതി പരാതി നൽകിയത്. മുഖ്യമന്ത്രിക്ക പുറമെ ആഭ്യന്തര മന്ത്രി, സംസ്ഥാന പൊലീസ് മേധാവി, വനിതാ കമീഷൻ എന്നിവർക്കും അവർ പരാതി നൽകിയിട്ടുണ്ട്. അരനൂറ്റാണ്ടിലേറെയായി പൊതുരംഗത്ത് നിൽക്കുന്ന തന്നെ ബോധപൂർവം വ്യക്തിഹത്യ ചെയ്യാനുള്ള നീക്കമാണിതെന്നും, അടിസ്ഥാനരഹിതമായ വാർത്ത നൽകുന്നതിന് മുൻപ് തന്നോട് വിശദീകരണം തേടാൻ പോലും മാധ്യമങ്ങൾ തയ്യാറായില്ലെന്നും അവർ ചൂണ്ടിക്കാട്ടി.

യൂട്യൂബ് ചാനലുകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും നടക്കുന്ന അപകീർത്തികരമായ പ്രചാരണങ്ങളുടെ നിയമവശങ്ങൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. ഇത്തരം സൈബർ ആക്രമണങ്ങൾക്കെതിരെ ശക്തമായ നിയമനടപടിയുണ്ടാകണമെന്ന ആവശ്യം പൊതുസമൂഹത്തിൽ ശക്തമാണ്.

Tags:    
News Summary - Defamation of P.K. Sreemathi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.