Posted On
date_range Updated On
date_range കേരളത്തിന് ലോട്ടറി വരുമാനം 559.64 കോടി; മദ്യ നികുതി 12,700 കോടി
തിരുവനന്തപുരം: 2021-22 സാമ്പത്തികവർഷം സംസ്ഥാനത്തിന്‍റെ ആകെ റവന്യൂ വരുമാനം 116640.24 കോടി രൂപയാണെന്നും ഇതിൽ ലോട്ടറിയിൽനിന്നുള്ള തനി വരുമാനം 559.64 കോടി മാത്രമാണെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയെ അറിയിച്ചു.
ഈ കാലയളവിൽ എക്സൈസ് ഡ്യൂട്ടിയായി പിരിച്ചെടുത്ത തുക 2009.37 കോടിയാണ്. മദ്യത്തിൽനിന്ന് നികുതിയിനത്തിൽ ജി.എസ്.ടി വകുപ്പ് പിരിച്ചെടുത്തത് 12700 കോടിയാണ്.
2021 -22ൽ ലോട്ടറിയിൽനിന്നുള്ള വിറ്റുവരവ് 7145.22 കോടിയാണ്. കേരളത്തിന്‍റെ റവന്യൂ വരുമാനത്തിന്‍റെ മുഖ്യപങ്കും ലോട്ടറിയിൽനിന്നും മദ്യത്തിൽനിന്നുമാണെന്ന ഗവർണറുടെ വിമർശനത്തിന് പിന്നാലെയാണ് നിയമസഭയിൽ മന്ത്രിയുടെ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.