Posted On
date_range Updated On
date_range ലോറിയിടിച്ച് പരിക്കേറ്റ പ്ലസ് ടു വിദ്യാർഥി മരിച്ചു
കേളകം: കൊട്ടിയൂർ അമ്പലത്തിനു സമീപം ബൈക്ക് ലോറിയിലിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാർഥി മരിച്ചു. കൊട്ടിയൂർ കണ്ടപ്പുനം സ്വദേശി പുളിചോട്ടിൽ കേശവൻ-സീത ദമ്പതികളുടെ മകൻ അനൂപ് (18) ആണ് മരിച്ചത്.
കഴിഞ്ഞ മാസം 29നാണ് അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സക്കിടെയാണ് മരിച്ചത്. മണത്തണ ഗവർമെന്‍റ് ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിയായിരുന്നു.
അവധിക്കാലത്തു കേളകത്തു സ്ഥാപനത്തിൽ ജോലിക്കു വരുംവഴി ആയിരുന്നു അപകടം. ശവ സംസ്കാരം വെള്ളിയാഴ്ച്ച ഒമ്പതിന്. സഹോദരൻ: അരുൺ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.