കീഴാറ്റൂർ സമരം: ബി.ജെ.പിയുടെ ​െഎക്യദാർഢ്യ മാർച്ച്​ ഇന്ന്​ 

കണ്ണൂർ: കീഴാറ്റൂരിൽ ബൈപാസ് വിരുദ്ധ സമരം നടത്തുന്ന വയൽ കിളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബി.ജെ.പി സംഘടിപ്പിക്കുന്ന കർഷക രക്ഷാ മാർച്ച് ഇന്ന്. കീഴടങ്ങില്ല കീഴാറ്റൂർ എന്ന മുദ്രാവാക്യമുയർത്തി പി.കെ കൃഷ്ണദാസ് നയിക്കുന്ന മാർച്ച് രാവിലെ ഒൻപത് മണിക്ക് ബി.ജെ.പി ദേശീയ സെക്രട്ടറി രാഹുൽ സിൻഹ ഉദ്ഘാടനം ചെയ്യും. ശോഭ സുരേന്ദ്രൻ, എം.ടി രമേശ്, എ.എൻ രാധാകൃഷ്ണൻ, ചലച്ചിത്ര സംവിധായകൻ അലി അക്ബർ, നടി മേനകാ സുരേഷ് തുടങ്ങിയവർ മാർച്ചിൽ പങ്കെടുക്കും. മാർച്ച് വൈകിട്ട് ആറ് മണിക്ക് കണ്ണൂരിൽ സമാപിക്കും

Tags:    
News Summary - Keezhattoor Strike : BJP March Today - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.