കീഴാറ്റൂർ ബൈപ്പാസ്​: ബി.ജെ.പി മാപ്പു പറയണം -പി. ജയരാജൻ

കണ്ണൂർ: ബി.​ജെ. പി കീഴാറ്റൂരുകാരോട്​ മാപ്പു പറയണമെന്ന്​ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജൻ. കീഴാറ്റൂർ ബൈപ്പാസ്​ നിർമാണത്തിനെതിരായി ബി.ജെ.പിക്കാർ പാള​ത്തൊപ്പിവെച്ച്​ നടത്തിയ സമരം നാടകമായിരുന്നുവെന്ന്​ തെളിഞ്ഞിരിക്കുകയാണ്​. നേരത്തെ കീഴാറ്റൂർ ബൈപ്പാസിനെതിരായ സമരം വിജയിച്ചു​െവന്നും സ്​ഥലമെടുപ്പ്​ നിർത്തി​െവക്കാൻ കേന്ദ്രം ഇടപെട്ടുവെന്നും ബി.ജെ.പി പ്രചരിപ്പിച്ചു. ആ​ കേന്ദ്രം തന്നെയാണ്​ ബൈപാസ്​ വരുമെന്ന്​ അറിയിച്ചിരിക്കുന്നത്​. വിഷയത്തിൽ ബി.ജെ.പി രാഷ്​ട്രീയ മുതലെടുപ്പ്​ നടത്തുകയായിരുന്നു. ഇതിൽ നിന്നും ബി.ജെ.പിയു​െട കപടമുഖം വ്യക്​തമാവുകയാണെന്നും ജയരാജൻ പറഞ്ഞു.

ശബരിമല വിഷയത്തിലും ബി.ജെ.പി ഇരട്ടത്താപ്പാണ്​ കാണിച്ചത്​. വിധി വരും മുമ്പ്​ തന്നെ ആർ.എസ്​.എസ്​ സ്​ത്രീ പ്രവേശനം അംഗീകരിച്ചിരുന്നു. പുരുഷൻമാർക്ക്​ കടന്നു ചെല്ലാവുന്നിട​െത്തല്ലാം സ്​ത്രീകൾക്കും സാധിക്കുമെന്ന്​ അവരുടെ സമ്മേളനത്തിൽ 1400 പേർ അംഗീകരിച്ചതായിരുന്നു. അതാണ്​ വിധി വന്നപ്പോൾ സൗകര്യം പേ​ാലെ മാറ്റിയതെന്നും ജയരാജൻ കുറ്റപ്പെടുത്തി.

Tags:    
News Summary - Keezhattoor Bypass - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.