കീഴാറ്റൂർ ബൈപാസ്:​ അന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്രസര്‍ക്കാർ -ജയിംസ്​ മാത്യു

 കണ്ണൂര്‍:  കീഴാറ്റൂർ ബൈപാസിന്​ ബദലായി എലവേറ്റഡ്​ ഹൈവേ നിർമിക്കുന്നതിൽ കേന്ദ്രമാണ്​ നിലപാട്​ വ്യക്തമാക്കേണ്ടതെന്ന്​ ജെയിംസ് മാത്യു എം.എൽ.എ വാർത്തസമ്മേളനത്തിൽ പറഞ്ഞു. എലവേറ്റഡ്​ ഹൈവേ എന്ന ആവശ്യം ആദ്യമുന്നയിച്ചത്​ താനാണ്​. അതനുസരിച്ചാണ്​ സംസ്​ഥാന സർക്കാർ ഇക്കാര്യത്തിൽ കേന്ദ്രത്തിന്​ കത്തയച്ചത്.

കീഴാറ്റൂരില്‍ ബൈപാസ്​ നിർമാണവും അലെയിൻമ​​​െൻറും സംബന്ധിച്ച്​  അന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്രസര്‍ക്കാറും നാഷനല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുമാണ്​. 
കീഴാറ്റൂര്‍ വഴി തന്നെയാണ് അലെയിൻമ​​​െൻറ്​ വേണ്ടതെന്നു പറഞ്ഞാല്‍ അത് ഏറ്റെടുത്തുകൊടുക്കും. മറ്റേതെങ്കിലും അലെയിൻമ​​​െൻറ്​ കാണിച്ചാല്‍ അത് ചെയ്തുകൊടുക്കാന്‍ സംസ്ഥാന സര്‍ക്കാറിന് ഉത്തരവാദിത്തമുണ്ട്. തണ്ണീര്‍ത്തടങ്ങളും വയലുകളും സംരക്ഷിക്കണമെന്ന ശക്തമായ നിലപാടാണ് എൽ.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. 

രാജ്യത്ത് എത്രയോ ഇടങ്ങളില്‍ ദേശീയപാത അതോറിറ്റിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. എതിര്‍പ്പുമായി വരുന്നവരുടെ നിലപാടിനനുസരിച്ച് മാറാനും തീരുമാനം മാറ്റാനും നിന്നാല്‍ നാടിന് വികസനമുണ്ടാവില്ല. കീഴാറ്റൂരില്‍ ദേശീയപാതക്കായി സ്ഥലം ഏറ്റെടുക്കുന്നതി​​​​െൻറ പേരില്‍ ഒരാള്‍ക്കുപോലും കുടിവെള്ളം കിട്ടാത്ത അവസ്ഥയുണ്ടാവില്ല.  
എം.എൽ.എ എന്നനിലയിൽ നാലുതവണ കലക്ടറുടെ സാന്നിധ്യത്തിൽ കലക്ടറേറ്റിൽവെച്ച്​ ചർച്ച നടത്തുകയുണ്ടായി.  

ഓരോ സന്ദർഭത്തിലും കാര്യങ്ങൾ തങ്ങൾക്ക് ബോധ്യമായി എന്നും പ്രതിഷേധത്തിൽനിന്ന്​ പിന്തിരിയണമെന്നും സമ്മതിച്ച് മടങ്ങിയ സമരക്കാർ സമരം അവസാനിപ്പിക്കുകയല്ല തുടരുകയാണ് ചെയ്തത്. ഇതിന് കാരണമായത് ആർ.എസ്​.എസ്​, ബി.ജെ. പി, എസ്​.ഡി.പി.ഐ, ജമാഅത്തെ ഇസ്​ലാമി, മാവോവാദികൾ അടക്കമുള്ള പ്രതിലോമകാരികൾ സമരത്തെ ഹൈജാക്ക്ചെയ്തതാണെന്നും എം.എല്‍.എ പറഞ്ഞു.
 

Tags:    
News Summary - keezhattoor bypass- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.